May 16, 2026

വിദ്യാഭ്യാസ പ്രദർശനം നടത്തി

0
IMG-20230121-WA00052.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :  പഴശ്ശിരാജ കോളേജിന്റെയും, പുൽപ്പള്ളി കരിയർ ഗൈഡൻസിന്റെയും ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിച്ചു.

മാറി വരുന്ന വിദ്യാഭ്യാസ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും,അതിന്റെ സാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ജനിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്.
 15 ഓളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകളും പ്രദർശനത്തിനായി ക്രമീകരിച്ചു .
 പഴശ്ശിരാജ കോളേജ് പ്രിൻസിപ്പൽ പ്രൊഫ : അബ്ദുൽ ബാരി കെ കെ ഉദ്ഘാടനം ചെയ്തു.
 സി ഇ ഒ ഫാ :വർഗീസ് കൊല്ലമ്മാവുടി, കോളേജ് ഐ.ക്യൂ.എ.സി കോഡിനേറ്റർ പ്രൊഫ  :ജോഷി മാത്യു, കരിയർ ഗൈഡൻസ് കോഡിനേറ്റർ രഞ്ജു തോമസ് എന്നിവർ പ്രസംഗിച്ചു.
 പുൽപ്പള്ളി ജയശ്രീ കോളേജിലേയും , എസ്എൻഡിപി കോളേജിലേയും വിദ്യാർത്ഥികളും പ്രദർശനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *