June 26, 2026

എ.കെ.എസ്.ടി.യു. വയനാട് ജില്ലാ സമ്മേളനം തുടങ്ങി

0
IMG-20230121-WA00082.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : ഇരുപത്തിയാറാമത് എ.കെ.എസ്.ടി.യു. വയനാട് ജില്ലാ സമ്മേളനം പനമരത്ത് തുടങ്ങി. സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം രാജ്യസഭാംഗം അഡ്വ. പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പുത്തൻ ദേശീയ വിദ്യാഭ്യാസ നയത്തിലെ അപാകതകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.ഐ. വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, എ.കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.ദിനേശ് കുമാർ, ബാബു കൊമ്മയാട്, സമരസമിതി ചെയർമാൻ ടി.ഡി. സുനിൽമോൻ, എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ആലി തിരുവാളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ നിവാസ് കാവിൽ സ്വാഗതവും എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി ശ്രീജിത്ത് വാകേരി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *