August 30, 2026

ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനം വേഗത്തിലാക്കണം

0
IMG-20230121-WA00202.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ബീറ്റ് ഫോറസ്റ്റ് ഓഫീസർ സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് നിയമനം വേഗത്തിലാക്കണമെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ലയിൽ 170 ഒഴിവുകളിലേക്ക് നിയമിക്കുന്നതിനായി ഇതിനകം പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്ത് പരീക്ഷ, കായികക്ഷമതാ പരീക്ഷ, ഇൻ്റർവ്യു എന്നിവ നടത്തിയാണ് റാങ്ക് ലിസ്റ്റ് പി.എസ്.സി തയ്യാറാക്കിയത്. എന്നാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആർക്കും തന്നെ ഇതുവരെ നിയമന ശുപാർശ ലഭിച്ചിട്ടില്ല. നിയമനം വേഗത്തിലാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. പ്രസിഡൻറ് സാജൻ, സെക്രട്ടറി വിഷ്ണു, ട്രഷറർ അനിൽകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അമൃത, സജിന ,രാജൻ അരുൺ , ചന്ദ്രൻ , ജിജേഷ്, അർജുൻ ,സുധീഷ് , അഭിലാഷ്, അനൂപ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *