April 24, 2024

ഗ്രാമങ്ങളിലൂടെയുള്ള കെ എസ് ആർ ടി സി സർവീസുകൾ ആരംഭിച്ചു

0
Img 20230122 Wa00372.jpg
കൽപ്പറ്റ:കൽപ്പറ്റ ഡിപ്പോയിൽ നിന്നും നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെയും ജില്ലയിലെ വിവിധ ഭാഗങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജ് വഴി കോഴിക്കോട്ടേക്ക് പോകുന്ന രണ്ടു സർവീസുകൾ ഇന്നുമുതൽ ആരംഭിച്ചതായി കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ: ടി സിദ്ദീഖ് അറിയിച്ചു. ഉച്ചയ്ക്ക് 2 30ന് കൽപ്പറ്റയിൽ നിന്നും പുറപ്പെട്ട് മെഡിക്കൽ കോളേജ് വഴി കോഴിക്കോട്ടേക്കും പിന്നീട് വൈത്തിരി, കൽപ്പറ്റ, പടിഞ്ഞാറത്തറ,മാനന്തവാടി വഴി മുള്ളൻ കൊല്ലിയിലേക്കും. രാവിലെ മുള്ളൻകൊല്ലിയിൽ നിന്നും മാനന്തവാടി പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, വൈത്തിരി വഴി കോഴികോട്ടേക്കുമുള്ള സർവ്വീസും ,ഉച്ചയ്ക്ക് 12.45 ന് കൽപ്പറ്റയിൽ നിന്നും ആരംഭിച്ച് താമരശ്ശേരി മെഡിക്കൽ കോളേജ് വഴി കോഴിക്കോട്ടേക്കും തിരിച്ച് പെരിക്കല്ലൂരിലേക്കുമെത്തുന്ന സർവീസുകളാണ് ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിയതും പുതിയ തു മായ ഒട്ടേറെ സർവീസുകൾ നിലവിൽ കൽപ്പറ്റ ഡിപ്പോയിൽ നിന്നും ആരംഭിച്ചിട്ടുണ്ട്. അയൽ സംസ്ഥാനമായ കർണാടകയിലേക്കും തമിഴ്നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിദ്യാർത്ഥികൾ, ജോലിക്കാർ, മറ്റു കച്ചവടക്കാർ എന്നിവർക്ക് കൂടുതൽ ഉപകാരപ്രദമായ രീതിയിൽ യാത്ര ചെയ്യുന്നതിന് വേണ്ടി അന്തർ സംസ്ഥാന ഉൾപ്പെടെ ആരംഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു പരിപാടിയിൽ കെ എസ് ആർ ടി സി ജീവനക്കാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *