August 29, 2026

മഞ്ഞിനിക്കരയിലേക്കുള്ള കാൽനട തീര്‍ത്ഥയാത്ര ആരംഭിച്ചു

0
IMG_20230131_173021.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: പുല്‍പ്പള്ളി ചെറ്റപ്പാലം സെന്റ് മേരീസ് യാക്കോബായ സിംഹാസന പള്ളിയില്‍ നിന്നുമുള്ള മഞ്ഞിനിക്കര തീര്‍ത്ഥയാത്ര ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ മഞ്ഞ നിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ കബറിടത്തിലേക്കാണ് കാല്‍നട തീര്‍ത്ഥ യാത്ര നടത്തപ്പെടുന്നത് .മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത പാത്രിയര്‍ക്കാ പതാക കൈമാറി യാത്രയ്ക്ക് തുടക്കം കുറിച്ചു.400 ല്‍ പരം കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ഫെബ്രുവരി പത്താം തീയതി മഞ്ഞനിക്കരയിലെ പരിശുദ്ധന്റെ കബറിങ്കല്‍ തീര്‍ത്ഥയാത്ര സംഘം എത്തിച്ചേരും. ഭദ്രാസന സെക്രട്ടറി ഫാ. മത്തായി അതിരം പുഴയില്‍, ഫാ. എല്‍ദോ അമ്പഴത്തനാംകുടി , ഫാ. എല്‍ദോസ്  അയപ്പിള്ളില്‍, ഡീക്കന്‍ എല്‍ദോസ് , സിജു ജോസ് വൈശേരില്‍, എല്‍ദോസ് മണ്ണത്തൂര്‍, സി.എസ് ബെന്നി ചിറ്റേത്ത് പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *