April 19, 2024

വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു

0
Img 20230131 173330.jpg
കൽപ്പറ്റ :വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരൻമാർക്കായി ഉല്ലാസയാത്രയും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു..  അമ്പലവയൽ സ്റ്റേഷൻ പരിധിയിലുള്ള വിവിധ പ്രദേശങ്ങളിലുള്ള മുതിർന്ന പൗരൻ മാർക്ക് വയനാട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ – ൻ്റെ (ഡിടിപിസി ) കീഴിലുള്ള ടൂറിസം കേന്ദ്രമായ കർളാട് തടാകത്തിലേക്ക് വിനോദ യാത്ര നടത്തി.തടാകത്തിൽ ബോട്ട് സവാരിയും ചങ്ങാട സവാരിയും നടത്തിയ ശേഷം തടാകക്കരയിൽ ഒത്തുകൂടി അവർ പാട്ടും നൃത്തവുമായി അരങ്ങ് കൊഴിപ്പിച്ചു. പോലീസുദ്യോഗസ്ഥരും കൂടെ ചേർന്ന് പരിപാടികളിൽ പങ്കാളികളായി. ജീവിതത്തിലെ മറക്കാനാകാത്ത ഒരനുഭവമായിരുന്നു പോലീസിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കൽപ്പറ്റ എ എസ് പി 
. തപോഷ് ബസുമതാരി ഐ പി എസ് പരിപാടി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ മുരളിധരൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡി ടിപിസി കർളാട് പ്രോജക്ട് മാനേജർ  സുമ ദേവി മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിന് ജനമൈത്രി വയനാട് ജില്ല അസി. നോഡൽ ഓഫീസർ ശശിധരൻ കെഎം സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ സുമേഷ് ടി നന്ദിയും പറഞ്ഞു.മുതിർന്ന പൗരൻമാരുടെ പ്രതിനിധികളായി  കെ മുഹമ്മദ് , ഗിരിജ പി ,മൊയ്തീൻ പി തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *