കേന്ദ്രബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചതില്‍ സിപിഐ എം പ്രതിഷേധിച്ചു

കല്‍പ്പറ്റ: കേന്ദ്രബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചതില്‍ സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. കാര്‍ഷിക ജില്ലയായ വയനാടിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റ്. തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചത് ഗുരുതരമായി ബാധിക്കും. ഗ്രാമീണ സമ്പദ് വ്യവസ്ഥക്ക് കരുത്താകേണ്ട പദ്ധതി തകര്‍ക്കുന്നത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. തൊഴിലില്ലായ്മ രൂക്ഷമാക്കും. തൊഴില്‍ദിനങ്ങളും കൂലിയും വര്‍ധിപ്പിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുമ്പോഴാണ് ഏറ്റവും കുറഞ്ഞവിഹിതം ഉള്‍പ്പെടുത്തിയത്. രാജ്യത്തുതന്നെ മാതൃകാപരമായി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന ജില്ലയാണ് വയനാട്.ജില്ലയിലെ അതിരൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കുന്നതിനും പദ്ധതികളോ സഹായമോ ഇല്ലെന്നും സിപിഐഎം.
വനം, കേന്ദ്രത്തിന് അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റിലാണ്. വന്യമൃഗങ്ങളുടെ സംരക്ഷണം കേന്ദ്രസര്‍ക്കാരിന്റെ ബാധ്യതയാണ്. കടുവയും പുലിയും ഉള്‍പ്പെടെ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി നിരന്തരം അക്രമണമുണ്ടാക്കിയിട്ടും കേന്ദ്രം കണ്ണടയ്ക്കുകയാണ്. വനത്തില്‍നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള കൃഷിയിടത്തില്‍ കടുവ കര്‍ഷകനെ കൊന്നിട്ടും കേന്ദ്രം അനങ്ങുന്നില്ല. വന്യമൃഗശല്യ പ്രതിരോധത്തിന് പദ്ധതി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായ സമയത്തും ഒരുനടപടിയും ഇല്ലാത്തത് ക്രൂരമാണ്. ബജറ്റില്‍ കര്‍ഷകരെയും മറന്നു. വളം സബ്സിഡി വെട്ടിക്കുറച്ചത് കാര്‍ഷിക മേഖലക്ക് തിരിച്ചടിയാകും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള താങ്ങുവിലയെക്കുറിച്ച് പരമര്‍ശം പോലുമില്ല. തോട്ടം മേഖലയെയും അവഗണിച്ചു. തോട്ടം മേഖല സംരക്ഷിക്കുന്നതിന് പദ്ധതിവേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞു. പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും മതിയായ പദ്ധതികളില്ല.
അടിസ്ഥാന വിഭാഗങ്ങളെ അവഗണിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.



Leave a Reply