മനുഷ്യാവകാശങ്ങള്‍ ഔദാര്യമല്ല തടയാന്‍ ആര്‍ക്കും അധികാരമില്ല:മനുഷ്യാവകാശ കമ്മീഷന്‍

കൽപ്പറ്റ :മനുഷ്യാവകാശങ്ങള്‍ ഭരണകൂടങ്ങളുടെ ഔദാര്യമല്ലെന്നും അധികാര കേന്ദ്ര ങ്ങള്‍ക്ക് ഇവ നിഷേധിക്കാന്‍ അവകാശമില്ലെന്നും മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. ബൈജുനാഥ് പറഞ്ഞു. മനുഷ്യാവകാശ നിയമങ്ങള്‍ സംബന്ധിച്ച് കളക്‌ട്രേറ്റില്‍ റവന്യൂ ഉദ്യോഗസ്ഥരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഓരോ വ്യക്തിയുടെയും അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യവുമാണ് മനുഷ്യാവകാശമായി കണക്കാക്കുന്നത്. ജീവന്‍, സ്വാതന്ത്ര്യം, സമത്വം, അന്തസ്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ടതെല്ലാം മനുഷ്യാവകാശമാണ്. സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കുന്നതിനുളള അവകാശം ഒരു വ്യക്തിയ്ക്കും നിഷേധിക്കപ്പെടാന്‍ ഇടവരരുത്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ നിയോഗിക്കപ്പെട്ടവരാണ് ഓരോ പൊതുജനസേവകരെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ വി. അബൂബക്കര്‍, കെ. ഗോപിനാഥ്, കെ. ദേവകി, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply