കേരള കർണാടക എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

മാനന്തവാടി : മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ വെച്ച് കേരള കർണാടക എക്സൈസ് ഉദ്യോഗസ്ഥരുടെ മീറ്റിംഗിൽ 18 ഉദ്യോഗസ്ഥർ പങ്കെടുത്തു. കർണാടക സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ ഇലക്ഷനുമായി ബന്ധപ്പെട്ട് കേരള -കർണാടക അതിർത്തി പ്രദേശങ്ങളിൽ സ്വീകരിക്കേണ്ട എൻഫോഴ്‌സ്മെന്റ് പ്രവർത്തനങ്ങളെകുറിച്ച് യോഗം ചർച്ച ചെയ്തു.കർണാടകത്തിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട കേരളീയരുടെ പേര് വിവരങ്ങളടങ്ങിയ ലിസ്റ്റ് കർണാടക മൈസൂർ ഡിസ്ട്രിക്ട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കേരള വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്കും കേരളത്തിൽ വിവിധ കേസിലുൾപ്പെട്ട കർണാടകകാരുടെ പേര് വിവരങ്ങളടങ്ങിയ ലിസ്റ്റ് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ മൈസൂർ ഡിസ്ട്രിക്ട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്കും കൈമാറി. കർണാടക സംസ്ഥാനത്ത് കേരളത്തെ അപേക്ഷിച്ച് മദ്യത്തിന് വില കുറവായത് കേരളത്തിൽ നിന്ന് കർണാടകയിലേക്ക് മദ്യ കടത്തിനുള്ള സാധ്യത കുറവാണെന്ന് മൈസൂർ ഡിസ്ട്രിക്ട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അഭിപ്രായപെട്ടു. എന്നിരുന്നാലും പരസ്പരം സഹകരിച്ച് എൻഫോഴ്‌സ്മെന്റ് പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ഒരു വാട്സ്ആപ് കൂട്ടായിമ രൂപീകരിക്കാമെന്നും അതുവഴി പരസ്പരം വിവരങ്ങൾ കൈമാറമെന്നും വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അഭിപ്രായപെട്ടു.
വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ കൈകൊണ്ട തീരുമാനങ്ങൾ
വിവിധ കേസുകളിൽ ഉൾപ്പെട്ടവരുടെയും കണ്ടു കിട്ടാത്ത പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പരസ്പരം കൈമാറാൻ തീരുമാനിച്ചു. പരസ്പര ആശയകൈമാറ്റത്തിനും സഹകരണത്തിനുമായി വാട്സ്ആപ് ഗ്രൂപ്പ് രൂപീകരിക്കാൻ തീരുമാനിച്ചു.
അതിർത്തി പ്രദേശങ്ങളിൽ ഇടവിട്ട് സംയുക്ത പരിശോധനകൾ നടത്താൻ തീരുമാനിച്ചു.
തുടർന്നും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ടുള്ള യോഗങ്ങൾ സങ്കടിപ്പിക്കുവാൻ തീരുമാനിച്ചു.
രവിശങ്കർ,ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കർണാടക മൈസൂർ ഡിസ്ട്രിക്ട്.
കെ എസ് ഷാജി,ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കേരള, വയനാട്,ഡിസ്ട്രിക്ട്.
ജിമ്മി ജോസഫ്, സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് എക്സൈസ് വയനാട്.
സജിത്ത് ചന്ദ്രൻ,സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് എക്സൈസ് വയനാട്.
വിക്രം എൽ ബി , ഡെപ്യൂട്ടി സുപ്രൻഡന്റ് ഓഫ് എക്സൈസ്, മൈസൂർ.
വിജയ കമല,ഡെപ്യൂട്ടി സുപ്രൻഡന്റ് ഓഫ് എക്സൈസ്, മൈസൂർ,മുരുകദാസ് എ, എക്സൈസ് ഇൻസ്‌പെക്ടർ, വയനാട്, ഗീത യു വി, ഇൻസ്‌പെക്ടർ ഓഫ് എക്സൈസ്, മൈസൂർ,,രാജേഷ് എൻ ഇൻസ്‌പെക്ടർ ഓഫ് എക്സൈസ്, മൈസൂർ,ദീപു എൻ.ഇൻസ്‌പെക്ടർ ഓഫ് എക്സൈസ്, മൈസൂർ,ശിവരാജ് .ഇൻസ്‌പെക്ടർ ഓഫ് എക്സൈസ്, മൈസൂർ,രാജേഷ് വി. പ്രിവെന്റീവ് ഓഫീസർ, വയനാട്,സുരേഷ് വെങ്ങാലികുന്നേൽ, പ്രിവെന്റീവ് ഓഫീസർ, വയനാട്, ജിനോഷ് പി ആർ, പ്രിവെന്റീവ് ഓഫീസർ, വയനാട് തുടങ്ങി 18 ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.



Leave a Reply