പരിമിതികൾ മാറ്റി വെച്ച് സദസ്സിനെ കയ്യിലെടുത്ത് ഭിന്നശേഷി കലോത്സവം

മീനങ്ങാടി: മീനങ്ങാടി കമ്യൂണിറ്റി ഹാളിൽ നടന്ന സഹയാത്രിക കലോത്സവം സംഘാടനത്തിലും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
വിഭിന്നശേഷിക്കാരിലുള്ള കലാപരമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും മാനസിക ഉല്ലാസം നൽകുന്നതിനുമായാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത് സഹയാത്രിക ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രായഭേദമന്യേ അറുപത്തിയെട്ടോളം കലാകാരൻമാരാണ് മത്സര ത്തിനായെത്തിയത്.
ലളിതഗാനം, മാപ്പിളപ്പാട്ട്, കവിതാപാരായണം, നാടൻപാട്ട്, സംഘനൃത്തം, കഥാപ്രസംഗം തുടങ്ങി സദസ്സിൻ്റെ നിറഞ്ഞ കയ്യടികൾക്കൊപ്പമാണ് ഓരോ മത്സരങ്ങളും അവസാനിച്ചത്.
ചിത്രരചന, പെൻസിൽ ഡ്രോയിംഗ് പെയിൻ്റിംഗ്, തുടങ്ങി വ്യത്യസ്ഥ മത്സരങ്ങളും ഒരുക്കിയിരുന്നു.
തങ്ങളുടെ പരിമിതികൾ കലോത്സവ വേദിയിൽ ഒന്നുമല്ലെന്ന് തെളിയിക്കുന്ന ആവേശത്തോടെയായിരുന്നു വേദിയിൽ കലാപ്രതിഭകൾ നിറഞ്ഞ് നിന്നത്. മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും മൊമെന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു മജീഷ്യൻ ശശി തഴുത്തുവയലിന്റെ മാജിക് ഷോയും വെള്ളമുണ്ട ആൽ കരാമ സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ഇ വിനയൻ കെ പി നുസ്രത്ത് ബേബി വർഗീസ് ഉഷാരാജേന്ദ്രൻ പി വാസുദേവൻ പി വി വേണുഗോപാൽ ലിസി പൗലോസ് ബിന്ദു മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.



Leave a Reply