ബജറ്റ് :യൂത്ത് കോൺഗ്രസ് കോപ്പി കത്തിച്ച് പ്രതിക്ഷേധവും പ്രകടനവും നടത്തി

മാനന്തവാടി :യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ എൽ ഡി ഫ് സർക്കാരിൻ്റെ നികുതി കൊള്ളക്ക് എതിരെ ബജറ്റ് കോപ്പി കത്തിച്ച് പ്രതിക്ഷേധവും. നിയമസഭയിൽ അനിശ്ചിതകാല നിരാഹാരം ഇരിക്കുന്ന യു.ഡി.ഫ്. എം എൽ എ മാർക്ക് അഭിവാദ്യമർപ്പിച്ച് പ്രകടനവും നടത്തി. ഐ എൻ ടി യു സി സംസ്ഥാന ജനറൽ.സെക്രട്ടറി ടി.ജെ. റജി ഉദ്ഘാടനം ചെയ്തു. . യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജകമണ്ഡലം പ്രസിഡൻ്റ് ബൈജു പുത്തൻപുരക്കൽ അധ്യക്ഷത വഹിച്ചു.
പി.വി ജോർജ് ഡിസിസി ജനറൽ സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തി. വി.സി വിനീഷ് യുത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, ശുശോബ് ചെറുകുബം കെ എസ്. യു ജില്ലാ സെക്രട്ടറി, മൈനോരിറ്റി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ .പി ബിജ,. ജിബിൻ മാമ്പള്ളിൽ, ഷംസിർ അരണപ്പാറ, പ്രിയേഷ് തോമസ്,ഷിൻ്റോ കല്ലിങ്കൽ, വൈശാഖ് കാട്ടികുളം,ചന്ദ്രൻ എടമന,ഷിനു ഏടവക, സിജോ കമ്മന, തുടങ്ങിയവർ നേതൃത്വം നൽകി .



Leave a Reply