ഉഴുന്ന് കൃഷിയിൽ മുൻനിര പ്രദർശനവും പരിശീലനവും

കൽപ്പറ്റ:പയർ വർഗ്ഗ വിളകളിലെ പുതിയ ഇനങ്ങളുടെ പ്രചാരണം, സംയോജിത വളപ്രയോഗം, ജീവാണു വളങ്ങളുടെ ഉപയോഗം എന്നീ സാങ്കേതിക വിദ്യകളിൽ ക്ലസ്റ്റർ അടിസ്ഥാനത്തിൽ മുൻനിരപ്രദർശനങ്ങളും, പരിശീലന പരിപാടികളും നടത്തി.പയർവർഗ്ഗ വിളകളിൽ നിന്നുള്ള ഉത്പാദനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ദേശീയ ഭക്ഷ്യ സുരക്ഷാ മിഷൻ വഴി എല്ലാ വർഷവും കൃഷി വിജ്ഞാന കേന്ദ്രങ്ങൾ മുഖാന്തരം രാജ്യത്തുടനീളം പയർ വർഗ്ഗ വിളകളിൽ ക്ലസ്റ്റർ ഫ്രണ്ട് ലൈൻ ഡെമോൺസ്ട്രേഷനുകൾ നടത്തി വരുന്നു. വയനാട് കൃഷി വിജ്ഞാന കേന്ദ്രം ഇത്തവണ ചീരാൽ കല്ലിങ്കരയിൽ 50 ഏക്കർ സ്ഥലത്ത് ഉഴുന്ന് കൃഷിയിൽ മുൻനിര പ്രദർശനം നടത്തുന്നു. 400 കിലോഗ്രാം എൽ ബി ജി -791 ഇനം ഉഴുന്ന് വിത്തും, 2 ടൺ കുമ്മായവും, 100 കിലോഗ്രാം സ്യൂഡോമോണാസും, 30 കിലോഗ്രാം ജീവാണുവളമായ റൈസോബിയവും കർഷകർക്കായി വിതരണം ചെയ്തു.
പരിപാടിയിൽ കെവി കെ വയനാട് പ്രോഗ്രാം കോർഡിനേറ്റർ ഡോ. സഫിയ എൻ ഇ സ്വാഗതം ആശംസിച്ചു. സുൽത്താൻ ബത്തേരി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ രാമുണ്ണി കെ കെ അധ്യക്ഷത വഹിച്ചു. കെ വി കെ വയനാട് അഗ്രോണോമി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇന്ദുലേഖ വി പി പദ്ധതി വിശദീകരണം നടത്തി. ഭാരതീയ പ്രകൃതി കൃഷി പദ്ധതി ചീരാൽ ക്ലസ്റ്റർ അംഗം ശശിധരൻ ആശംസകൾ അർപ്പിച്ചു. കർഷകനായ സുനിൽ മാത്തൂർകുളങ്ങര ചടങ്ങിന് നന്ദി അർപ്പിച്ചു.



Leave a Reply