ഇടത് സർക്കാരിന്റെ ഇടിത്തീ ബജറ്റിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നികുതി വിചാരണ സദസ്സ് നടത്തി

കൽപ്പറ്റ : ഇടത് സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് സകലമാന സാധനങ്ങൾക്കും വില വർധിക്കും വിധത്തിൽ നികുതി കുത്തനെ കൂട്ടിയ സാഹചര്യത്തിൽ “ഇടത് സർക്കാരിന്റെ ഇടിത്തീ ബജറ്റിനെതിരെ” എന്ന മുദ്രാവാക്യത്തിൽ നികുതി വിചാരണ സദസ്സുകൾ സംഘടിപ്പിച്ചു. കൽപ്പറ്റ നിയോജക മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ നടത്തിയ വിചാരണ സദസ്സ് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.ടി. ഹുനൈസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. ശിഹാബ് സ്വാഗതം പറഞ്ഞു. മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി സലീം മേമന മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ലീഗ് പ്രസിഡണ്ട് ടി ഹംസ, കൽപറ്റ നഗരസഭാ ചെയർമാൻ കെയംതോടി മുജീബ്, മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ കെ കെ ഹനീഫ, അലവി വടക്കേതിൽ, അബൂബക്കർ സിദ്ധീഖ്, സി ഇ ഹാരിസ്, യൂത്ത് ലീഗ് ജില്ലാ യൂത്ത് ഭാരവാഹികളായ ജാസർ പാലക്കൽ, സി എച്ച് ഫസൽ, അഡ്വ. എ പി മുസ്തഫ, എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് റിൻഷാദ് മില്ലിമുക്ക് ,ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ ,മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് എൻ മുസ്തഫ സെക്രട്ടറി സി കെ നാസർ ട്രഷറർ സലീം തോപ്പിൽ കെ ഹാരിസ് എന്നിവർ സംസാരിച്ചു. മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ . എ കെ സൈതലവി, അസീസ് അമ്പിലേരി, ലത്തീഫ് നെടുങ്കരണ, ഷാജി കുന്നത്ത്, ഖാലിദ് ചെന്ന ലോട്, ഹക്കീം വി.പി.സി സലീം സി.കെ, നൂരിഷ ചേനോത്ത്, എന്നിവർ നേതൃത്വം നൽകി. ഗഫൂർ പടിഞ്ഞാറത്തറ നന്ദി പറഞ്ഞു.



Leave a Reply