വാഹന പാർക്കിങ്ങിന്റെ പേരിൽ കൊള്ള നടത്തുന്നതായി ആരോപണം

പള്ളിക്കുന്ന്: പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലെ തിരുനാൾ ദിനത്തിലാണ് ഇത്തരത്തിലുള്ള അമിത ചാർജ്ജ് ഈടാക്കുന്നത്. റോഡിനിരുവശത്തും പോലീസ് നോ പാർക്കിങ്ങ് ബോർഡ് സ്ഥാപിച്ചതോടെയാണ് ജനങ്ങൾ വെട്ടിലായത്. സാധാരണ നിരക്കായ ഇരുപതും മുപ്പതും പ്രതീക്ഷിച്ച് വാഹന മൊതുക്കുന്ന വാഹന ഉടമകകൾക്കാണ് നൂറ് രൂപയുടെ റസീറ്റ് എഴുതി കൊടുക്കുന്നത്. ഇതിനെതിരെ ജനങ്ങളുടെ രോഷം ഉയരുമ്പോഴും അധികൃതർ നിശ്ശബ്ദത പാലിക്കുകയാണ്.



Leave a Reply