അഖിലേന്ത്യ കിസാൻ സഭ കർഷക രക്ഷായാത്ര വയനാട്ടിൽ ഫെബ്രുവരി 12,13 തീയതികളിൽ

കൽപ്പറ്റ : കർഷകരെ രക്ഷിക്കുക, കൃഷിയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി അഖിലേന്ത്യ കിസാൻ സഭ ഫെബ്രുവരി 10 മുതൽ 17 വരെ നടത്തുന്ന കർഷകരക്ഷാ യാത്ര ഫെബ്രുവരി 12,13 തീയതികളിൽ വയനാട്ടിൽ എത്തും . പന്ത്രണ്ടോളം ആവശ്യങ്ങൾ ഉയർത്തി ഫെബ്രുവരി 23-ന് തിരുവനന്തപുരം രാജഭവനു മുന്നിൽ നടക്കുന്ന കർഷക മഹാ സംഗമത്തിൻറെ പ്രചാരണാർത്ഥം ആണ് ജാഥ നടക്കുന്നത്. തിരുവനന്തപുരത്തു നിന്നും, കാസർഗോഡ് നിന്നും, ഫെബ്രുവരി 10ന് ആരംഭിക്കുന്ന രണ്ട് ജാഥകൾ ഫെബ്രുവരി 17ന് തൃശ്ശൂരിൽ സംഗമിക്കും. 12 ആവശ്യങ്ങളിൽ കൂടുതലും കേന്ദ്രസർക്കാരിൽ നിന്നും നേടിയെടുക്കേണ്ടതാണ് എങ്കിലും കേരള സർക്കാർ നടപ്പാക്കേണ്ട പല കാര്യങ്ങളും ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. വന്യജീവി സംരക്ഷണ നിയമം കർഷക കേന്ദ്രീകൃതമായി മാറ്റി എഴുതുക എന്നത് പ്രധാനപ്പെട്ട ആവശ്യമാണ്. ബഫർ സോൺ വിഷയങ്ങളിൽ കർഷകരുടെ ആശങ്ക പരിഹരിക്കുക, എല്ലാ കാർഷിക ഉൽപ്പന്നങ്ങൾക്കും ലാഭവില ഉറപ്പാക്കുക, തുടങ്ങിയവയും പ്രധാന ആവശ്യങ്ങളാണ് ഈ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് 23-ന് ശേഷം ശക്തമായ സമരം കേരളമൊട്ടാകെ ആരംഭിക്കും.



Leave a Reply