തേയില തോട്ടം തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കണം : വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം

കല്‍പ്പറ്റ : വേനല്‍ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ തേയില തോട്ടം തൊഴിലാളികളുടെ ജോലി സമയം ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം (ബിഎംഎസ്) ഭാരവാഹി യോഗം ആവശ്യപ്പെട്ടു. ആവശ്യത്തിന് തണല്‍ മരങ്ങള്‍ പോലും ഇല്ലാത്ത തേയില തോട്ടങ്ങളില്‍ ജോലിചെയ്യുന്ന ബഹുഭൂരിപക്ഷം സ്ത്രീ തൊഴിലാളികളും മറ്റും ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. സൂര്യാഘാതവും സൂര്യതാപവും ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. ഈ വിഷയത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ അടിയന്തരമായി ഇടപെട്ട് ലേബര്‍ കമ്മീഷണറുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും ജില്ലാ ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള പ്രദേശ് പ്ലാന്റേഷന്‍ മസ്ദൂര്‍ ഫെഡറേഷന്‍(ബിഎംഎസ്) സംസ്ഥാന പ്രസിഡണ്ട് പി കെ മുരളീധരന്‍ ആവശ്യപ്പെട്ടു. യൂണിയന്‍ ജില്ല പ്രസിഡണ്ട് സന്തോഷ്.ജി.നായര്‍ അധ്യക്ഷത വഹിച്ചു. എന്‍ പി ചന്ദ്രന്‍, സി ഉണ്ണികൃഷ്ണന്‍, ടി നാരായണന്‍, കെ മോഹനന്‍, കെ അപ്പുട്ടി, പി.ആര്‍.ബാലകൃഷ്ണന്‍, കെ പ്രകാശന്‍, കെ ജയ, പി വി ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply