September 9, 2026

മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവം; ഗുരുതര ആരോപണവുമായി കുടുംബം

0
eiK8ODO58285.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളജിലെത്തിയ യുവാവ് തൂങ്ങി മരിച്ച സംഭവം വിവാദത്തിലേക്ക്. മേപ്പാടി പാറവയല്‍ കോളനിയിലെ വിശ്വനാഥ(46) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇയാൾക്കെതിരെ സുരക്ഷാ ജീവനക്കാർ മോഷണകുറ്റം ആരോപിച്ചതിൽ മനം നൊന്താണ് മരിച്ചതെന്ന് പരാതി ഉയർന്നിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച സംഭവത്തില്‍ അധികൃതര്‍ക്കെതിരേ ഗുരുതര ആരോപണവുമായി കുടുംബവും രംഗത്തെത്തി. ഭാര്യയുടെ പ്രസവത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയാതായിരുന്നു വിശ്വനാഥൻ.ആശുപത്രിയില്‍നിന്ന് വിശ്വനാഥന്‍ പണവും മൊബൈല്‍ഫോണും മോഷ്ടിച്ചെന്ന് സുരക്ഷാ ജീവനക്കാര്‍ ആരോപിച്ചിരുന്നതായും തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും വിശ്വനാഥനെ ഇവര്‍ മോഷണക്കുറ്റം ആരോപിച്ച് ചോദ്യംചെയ്തതായും യുവാവിന്റെ ഭാര്യാമാതാവ് ലീല മാധ്യമങ്ങളോട് പറഞ്ഞു.
 സംഭവത്തെ തുടർന്ന് ഇയാൾ കടുത്ത മാനസികപ്രയാസത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ ജീവനൊടുക്കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണമെന്നും ലീല പറഞ്ഞു. വിശ്വനാഥനെ കഴിഞ്ഞദിവസം കാണാതായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ ആശുപത്രിക്ക് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *