അൻപത് നോമ്പിൽ 50 പുണ്യ പ്രവർത്തികളുമായി യാക്കോബായ സഭ

കേണിച്ചിറ: യാക്കോബായ സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ അമ്പത് നോമ്പ് ദിനങ്ങളിൽ അമ്പത് പുണ്യപ്രവർത്തികളുടെ ഭദ്രാസനതല ഉദ്ഘാടനം 19 ന് രാവിലെ പത്തിന് പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.
ഭദ്രാസനം നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാനം, നല്ലൂർനാട് ഗൈഡൻസ് സെൻററിനുള്ള സ്ഥലം കൈമാറൽ, ചികിത്സ സഹായം, വിദ്യാഭ്യാസ സഹായം, കാർഷിക-ക്ഷീര സഹായങ്ങൾ,നേത്രദാനം, രക്തദാനം, ഭിന്നശേഷി സഹായം, നിർദ്ധനരായ കുട്ടികൾക്ക് സ്പോട്സ് കിറ്റ് വിതരണം,കിണർ നിർമ്മാണം, ഗൈഡൻസ് സെൻറർ തറക്കല്ലിടൽ എന്നിവ ഉൾപ്പെടെ അമ്പത് പുണ്യപ്രവർത്തികൾക്ക് ചടങ്ങിൽ ആരംഭം കുറിക്കും.
മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യും.നാടൻപാട്ട് കലാകാരൻ മാത്യൂസ് വൈത്തിരി മുഖ്യപ്രഭാഷണം നടത്തും.
ഫാ.ഡോ.മത്തായി അതിരംമ്പുഴയിൽ,
ഫാ.ഷിൻസൺ മത്തോക്കിൽ,ഫാ.ജോർജ് നെടുംന്തള്ളിൽ,ഫാ.ബേബി ഏലിയാസ് കാരക്കുന്നേൽ, ബേബി വാളംങ്കോട്ട് എന്നിവർ ആശംസകൾ അർപ്പിക്കും.



Leave a Reply