April 20, 2024

ഹജ്ജ് 2023 അപേക്ഷ സമർപ്പണം :ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ

0
Img 20230218 182757.jpg
കല്പറ്റ : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് യാത്ര ആഗ്രഹിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാൻ 
സംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രൈനർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ വിപുലമായ സംവിധാനങ്ങൾ തയ്യാറായി. അക്ഷയ കേന്ദ്രങ്ങൾ ജന സേവന കേന്ദ്രങ്ങൾ വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഹജ്ജ് കമ്മറ്റി നിയോഗിച്ച ട്രൈനർമാർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അപേക്ഷകർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ സജ്ജമായിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി ട്രൈനർമാരുടെ നേതൃത്വത്തിൽ മാനന്തവാടി ,മുട്ടിൽ എന്നിവിടങ്ങളിൽ പ്രത്യേക ഹെൽപ് ഡെസ്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.ഹജ്ജ് കമ്മറ്റി ഓഫ് ഇന്ത്യയുടെ വെബ് സൈറ്റിലൂടെയോ മൊബൈൽ അപ്ലിക്കേഷൻ വഴിയോ അപേക്ഷ നൽകാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 30 ആണ്.
*ആവശ്യമായ രേഖകൾ*
▫️പാസ്പോർട്ട് :10/03/2023 നോ അതിന് മുമ്പോ ഇഷ്യൂ ചെയ്തതും 03/02/2024 വരെ കാലവധി ഉള്ളതുമായ മെഷീൻ റീഡബിൾ പാസ്പോർട്ട് ഉണ്ടായിരിക്കണം.
▫️കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് : അംഗീകൃത കോവിഡ് 19 വാക്സിൻ സർട്ടിഫിക്കറ്റ്,അപേക്ഷയ്ക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമില്ല. യാത്രയുടെ ഒരു മാസം മുമ്പ് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്താൽ മതിയാകുന്നതാണ്.
▫️വെള്ള പാശ്ചാത്തലത്തിൽ 70% മുഖം വ്യക്തമാകുന്ന ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ .
▫️കവർഹെഡ്ഡിന്റെ ക്യാൻസൽ ചെയ്ത ചെക്ക് / പാസ് ബുക്കിന്റെ കോപ്പി (അക്കൗണ്ട് ഹോൾഡറുടെ പേര് , ബാങ്കിൻറെ പേര് , അക്കൗണ്ട് നമ്പർ,ഐ എഫ് എസ് സി കോഡ് എന്നിവ വ്യക്തമായിരിക്കണം)
▫️അഡ്രസ്സ് പ്രൂഫ്
അപേക്ഷകന്റെ സ്ഥിരം മേൽവിലാസം പാസ്പോർട്ടിൽ ഉള്ളത് തന്നെയാണെങ്കിൽ പ്രൂഫ് ആയി പാസ്പോർട്ട് മതി അതിൽ വ്യത്യാസം ഉണ്ടെങ്കിൽ ആധാർ ബാങ്ക് പാസ് ബുക്ക് വോട്ടർ ഐഡി തുടങ്ങിയ ഏതെങ്കിലും ഒന്ന് സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കേണ്ടതാണ്.
കഴിഞ്ഞ മൂന്നു മാസത്തെ യൂട്ടിലിറ്റി ബിൽ വൈദ്യുതി ബിൽ,ടെലഫോൺ ബിൽ, വാട്ടർ ബിൽ, ഗ്യാസ് കണക്ഷൻ പ്രൂഫിന്റെ കോപ്പി എന്നിവ അപ്‌ലോഡ് ചെയ്യണം.
▫️അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഹജ്ജ് നിർദ്ദേശങ്ങൾ കൃത്യമായി വായിക്കണം. ▫️ഒരു കവറിൽ പരമാവധി നാലു മുതിർന്നവർ കൂടെ രണ്ടു കുട്ടികൾ വരെ
 (02/08/2023ന് രണ്ടു വയസ്സ് കണക്കാക്കി ) അപേക്ഷിക്കാം 
▫️അപേക്ഷകർക്ക് സൗകര്യപ്രദമായ രണ്ട് എംബാർക്കേഷൻ പോയിന്റുകൾ മുൻഗണനാക്രമത്തിൽ അപേക്ഷയിൽ രേഖപ്പെടുത്താം കേരളത്തിൽ കോഴിക്കോട്, കണ്ണൂർ,കൊച്ചി എന്നെ എമ്പാർക്കേഷനുകൾ ആണുള്ളത്.
▫️ഓരോ അപേക്ഷകന്റെയും ബ്ലഡ് ഗ്രൂപ്പ് ,ഫോൺ നമ്പർ,പാൻ കാർഡ് നമ്പർ,ആധാർ നമ്പർ,വിദ്യാഭ്യാസ യോഗ്യത,നോമിനിയുടെ പേര് അഡ്രസ്സ് ഫോൺ നമ്പർ എന്നീ വിവരങ്ങളും രേഖപ്പെടുത്തണം. 
▫️എൻആർഐ കാർക്ക് പാസ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതി ശവ്വാൽ 10 അവസരം ലഭിച്ചാൽ പ്രത്യേകം അപേക്ഷ നൽകണം.
ജില്ലാ ട്രെെനർ
ജമാലുദ്ദീൻ സഅദി,
9961083361
ട്രൈനർമാർ
1. നൗഷാദ് മണ്ണാർ , പള്ളിക്കൽ
8547227655
2.മുസ്തഫ ഹാജി,മുട്ടിൽ
+91 94473 45377
3. മൊയ്തു മാസ്റ്റർ, കണിയാമ്പറ്റ
+91 96056 99034
4. നാസർ കേളോത്ത്, കൂളിവയൽ
+91 62383 70916
5. മൊയ്തൂട്ടി മൗലവി, കാരക്കമല
+91 97452 54264
6. അബൂബക്കർ മുണ്ടേരി
+91 95447 94256
7. അബൂബക്കർ കൽപറ്റ
+91 94478 55046
8. ഇസ്മാഈൽ മൗലവി
98950 30040
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *