ശിവരാത്രി: വാടേരി ശിവക്ഷേത്രത്തിൽ ഭക്തജന തിരക്ക്

മാനന്തവാടി: വാടേരി ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിച്ചു. ശിവരാത്രി വിശേഷാൽ പൂജകൾക്ക് പുറമേ പഞ്ചാക്ഷര ലിഖിത നാമജപയജ്ഞം നടത്തി. പൂജകൾക്ക് തന്ത്രി ചെറുകര പുതുമനഇല്ലം മധു നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. മേൽശാന്തി പുറഞ്ചേരി ഇല്ലം പ്രകാശൻ നമ്പൂതിരി, ശാന്തിമാരായ മരനെല്ലി ഇല്ലം അഭിലാഷ് നമ്പൂതിരി, പി.ടി. മനോഹരൻ എമ്പ്രാന്തിരി എന്നിവർ സഹകാർമികരായി.
സാംസ്‌കാരിക സമ്മേളനം മാനന്തവാടി നഗരസഭാ സ്ഥിരം സമിതിയധ്യക്ഷൻ പി.വി.എസ്. മൂസ ഉദ്ഘാടനം ചെയ്തു. ക്ഷേത്രയോഗം പ്രസിഡന്റ് വി.എം. ശ്രീവത്സൻ അധ്യക്ഷനായി. പ്രജാപിത ബ്രഹ്മാകുമാരീസ് മാനന്തവാടി ഈശ്വരീയ വിശ്വവിദ്യാലയത്തിലെ സിസ്റ്റർ ബി.കെ. സുജന ആധ്യാത്മിക പ്രഭാഷണം നടത്തി. ഡോ. ടി.എം. ശരണ്യ, കെ.എം. വിജയൻ വീട്ടിയേരി, പെരികമന വിഷ്ണു നമ്പൂതിരി, സി.കെ. ശശിധരപണിക്കർ പെരുവക, ജയപ്രകാശ് പണിക്കർ എന്നിവരെ ആദരിച്ചു. നഗരസഭാ സ്ഥിരംസമിതിയധ്യക്ഷൻ വിപിൻ വേണുഗോപാൽ, ക്ഷേത്രയോഗം വൈസ് പ്രസിഡന്റ് വി.ആർ. മണി, ജനറൽ സെക്രട്ടറി സി.കെ. ശ്രീധരൻ, ട്രഷറർ ടി.കെ. ഉണ്ണി, ഫാ. വർഗീസ് മറ്റമന, എം.വി. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. നൃത്തനൃത്യങ്ങൾ, വയനാടൻ ഫോക്‌ലോർ ബാൻഡിന്റെ നാടൻപാട്ടുകൾ എന്നിവയുണ്ടായി. ഹരിശ്രീ ഓച്ചിറ കായംകുളം 'സീതാരാമം' ബാലെ അവതരിപ്പിച്ചു.



Leave a Reply