തവിഞ്ഞാൽ പഞ്ചായത്ത് ആറാം വാർഡ് :തൊഴിലുറപ്പ് പദ്ധതിയിൽ റോഡ് നിർമ്മാണം റദ്ദ് ചെയ്യാൻ ഓംബുഡ്സ്മാൻ ഉത്തരവ്

തവിഞ്ഞാൽ:തവിഞ്ഞാൽ പഞ്ചായത്ത് ആറാം വാർഡിൽ നിയമങ്ങൾ കാറ്റിൽ പറത്തി തൊഴിലുറപ്പ് പദ്ധതിയിൽ റോഡ് നിർമ്മാണം പരാതിയുടെ അടിസ്ഥാനത്തിൽ പ്രവർത്തി റദ്ദ് ചെയ്യാൻ ഓംബുഡ്സ്മാൻ ഉത്തരവ്. മക്കിമല പുത്തൻപുരയ്ക്കൽ പ്രദീപ് നൽകിയ പരാതിയിലാണ് ഓംബുഡ്സ്മാൻ ഉത്തരവ് ഇട്ടത്. കൈതകൊല്ലിയിൽ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് മാത്രമായി തൊഴിലുറപ്പിൽ റോഡ് നിർമ്മിക്കുന്നു എന്നാണ് പരാതി ഉയർന്നത്.
തവിഞ്ഞാൽ പഞ്ചായത്ത് ആറാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്ക് റോഡ് കോൺഗ്രീറ്റ് പ്രവർത്തികൾ ചെയ്തു കൊടുക്കുന്നു എന്നാണ് പരാതി ഉയർന്നത്. ജനവാസ കേന്ദ്രങ്ങളും വീടുകളും ഒഴിവാക്കി ചില വ്യക്തികളുടെ വീടുകളിലേക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മാനദണ്ഡങ്ങൾ മറികടന്ന് റോഡ് കോൺഗ്രീറ്റ് പ്രവർത്തി ചെയ്തു കൊടുക്കുന്നുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഓംബുഡ്സ്മാ
ൻ ഒ.പി.അബ്രഹാം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ റോഡ് പ്രവർത്തി ഒരു വ്യക്തിക്ക് മാത്രമായി ഉള്ളതാണെന്നും ആറാം വാർഡിൽതന്നെ ജനവാസ കേന്ദ്രങ്ങൾ ഉള്ള സ്ഥലത്തേക്ക് ഫണ്ട് വെക്കാതെ ഒരു വ്യക്തിക്ക് മാത്രം ഉപകരിക്കുന്ന തരത്തിൽ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റോഡ് പ്രവർത്തി റദ്ദ് ചെയ്തു
കൊണ്ട് ഓംബുഡ്സ്മാൻ ഉത്തരവിറക്കിയത്. എസ്റ്റിമേറ്റിൽ ക്രമകേട് ഉണ്ടെന്നും ഓംബുഡ്സ്മാൻ കണ്ടെത്തുകയും ചെയ്തിട്ടുണ്ട് 70 മീറ്റർ ദൂരം മാത്രമുള്ള റോഡിൽ 128 മീറ്റർ എസ്റ്റിമേറ്റ് ഇട്ടത് ക്രമവിരുദ്ധ നടപടിയാണെന്നും ഓംബുഡ്‌സ്മാൻ ഉത്തരവിൽ പറയുന്നു.



Leave a Reply