മുത്തങ്ങ : ചോരയിൽമുക്കിയ ക്രൂരതയ്‌ക്ക് ഇരുപത് പതിറ്റാണ്ട്

കൽപ്പറ്റ : വയനാട് മുത്തങ്ങയിൽ ഭൂമിക്കായി സമരംചെയ്‌ത ആദിവാസികൾക്കുനേരെ വെടിയുതിർത്ത് ചോരയിൽമുക്കിയ ക്രൂരതയ്‌ക്ക് ഇരുപത് പതിറ്റാണ്ട്. 2003 ഫെബ്രുവരി പത്തൊമ്പതിനാണ് ആദിവാസി ഭൂസമരത്തിനുനേരെ എ കെ ആന്റണിയുടെ പൊലീസ് വെടിയുതിർത്തത്. ജോഗി എന്ന ആദിവാസിയും , പൊലീസ് കെ വി വിനോദും കൊല്ലപ്പെട്ടു. വിശന്നൊട്ടിയ വയറുമായി ഒരുതുണ്ട് മണ്ണിനുവേണ്ടി പോരാടിയവരുടെ നെഞ്ചിലേക്കായിരുന്നു കാഞ്ചിവലിച്ചത്. സമാനതകളില്ലാത്ത ആദിവാസി പീഡനമായിരുന്നു അന്നുണ്ടായത്. സി കെ ജാനുവിന്റെ നേതൃത്വത്തിലായിരുന്നു സമരം. വെടിവയ്‌പ്പിലും പൊലീസ് ഭീകരതയിലും നിരവധി ആദിവാസികൾക്ക് പരിക്കേറ്റു. പിന്നീട് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ വയനാട്ടിൽ ഭൂസമരം കൊടുമ്പിരിക്കൊണ്ടു. 2006ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ മരിച്ച ജോഗിയുടെ മകൾ സീതയ്‌ക്ക് റവന്യു വകുപ്പിൽ എൽഡി ക്ലർക്കായി നിയമനവും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും നൽകി. വനാവകാശ നിയമപ്രകാരം അയ്യായിരത്തോളം ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകി. സി കെ ജാനുവിന്റെ അമ്മ വെളിച്ചിക്കും ഭൂമി ലഭിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഭൂരേഖ കിട്ടിയ പലർക്കും സ്ഥലം ലഭ്യമായില്ല. ഇവരുൾപ്പെടെയുള്ളവർക്ക് ഒന്നാം പിണറായി സർക്കാർ ഒരേക്കർവീതം നൽകി. പിന്നെയും പലരും പലതരത്തിൽ ആ സമരത്തെ മുന്നോട്ട് കൊണ്ടുപോയി. എന്നാല് മുത്തങ്ങയിലെ സമരത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ആദിവാസികളെ സഹായിക്കാനെത്തുന്ന പരിഷ്കൃതരുടെ സഹായത്തോടെയും നേതൃത്വത്തിലും നടന്ന സമരമായിരുന്നില്ല അത്. ആദിവാസികള് സ്വന്തം നിലയില് നടത്തിയ, നേതൃത്വം വഹിച്ച വലിയൊരു സമരമായിരുന്നു മുത്തങ്ങയിലേത്.പിന്നെയും പലരും പലതരത്തിൽ ആ സമരത്തെ മുന്നോട്ട് കൊണ്ടുപോയി. മുത്തങ്ങയിലെ സമരത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ആദിവാസികളെ സഹായിക്കാനെത്തുന്ന പരിഷ്കൃതരുടെ സഹായത്തോടെയും നേതൃത്വത്തിലും നടന്ന സമരമായിരുന്നില്ല അത്. ആദിവാസികൾ സ്വന്തം നിലയിൽ നടത്തിയ, നേതൃത്വം വഹിച്ച വലിയൊരു സമരമായിരുന്നു മുത്തങ്ങയിലേത്.മുത്തങ്ങ സമരമെന്ന് കേട്ടാലുടൻ മനസിലേക്ക് വരുന്ന രണ്ട് മുഖങ്ങളുണ്ട്. സി കെ ജാനുവിന്റെയും എം ഗീതാനന്ദന്റെയും. പൊലീസിന്റെ ഇടികൊണ്ട് വീര്ത്ത ജാനുവിന്റെ മുഖം അത്രവേഗമൊന്നും കേരളത്തിന് മറക്കാനാവില്ല.



Leave a Reply