സന്തോഷ നഗരിക്ക് സ്വരാജ് പുരസ്ക്കാരം

ബത്തേരി : 2021 – 22 വർഷത്തെ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് നഗരസഭകൾക്ക് ഏർപ്പെടുത്തിയ രണ്ടാമത് സ്വരാജ് പുരസ്ക്കാരത്തിൽ മൂന്നാസ്ഥാനം കരസ്ഥമാക്കിയ ബത്തേരി നഗരസഭ അവാർഡ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയിൽ നിന്നും നാഗര സഭ ഭരണസമിതി, സെക്രട്ടറി എന്നിവർ ചേർന്നു സ്വീകരിച്ചു. കേരളത്തിലെ 87നഗര സഭകളിൽ മൂന്നാം സ്ഥാനം നേടാൻ സാധിച്ചതിൽ ഏറെ സന്തോഷം പങ്കു വെയ്ക്കുകയാണ് നാഗരസഭ.
ഭരണ സമിതിയുടെ കൃത്യമായ വികസന കാഴ്ചപ്പാടോടു കൂടി നഗരസഭയിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾക്കും നഗരസഭ കാര്യാലയത്തിലെ ചിട്ടയോടെയുള്ള ജന സേവന പ്രവർത്തനങ്ങൾക്കും കിട്ടിയ അംഗീകാരമാണ് തുടർച്ചയായി രണ്ടാം തവണയും പുരസ്‌കാരം ബത്തേരിയെ തേടിയെത്തിയത്.
കക്ഷി രാഷ്ട്രീയ ഭേദമന്യേ പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും ഈ അവാർഡിലേക്ക് നയിച്ചിട്ടുണ്ട്.നഗരസഭയിലെ ഓരോ വ്യക്തിയേയും തൊട്ടറിഞ്ഞു കൊണ്ട് അവരുടെ ജീവിതത്തിന്റെ സന്തോഷ സൂചിക ഉയർത്തുന്നതിനും, കൃത്യതയോടെ യുള്ള യോഗങ്ങൾ,പശ്ചാത്തല വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിനും മാലിന്യ നിർമാർജനം, വനിതകൾ, കുട്ടികൾ, വയോജനങ്ങൾ, ഗോത്ര ജനത, ഭിന്ന ശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ പുരോഗതിക്കുമായി നടത്തിയ പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെട്ടത്.നിലപാടിലുറച്ച് ജനങ്ങളോടൊപ്പം അവരുടെ സഹകരണത്തോടെ നടപ്പാക്കിയ പ്രവർത്തനങ്ങൾക്കു കിട്ടിയ ഈ അംഗീകാരം സന്തോഷപൂർവ്വം ജനങ്ങൾക്കായി സമർപ്പിക്കുന്നു. തുടർന്നും നഗരസഭ ഏറ്റെടുത്തു നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളിൽ പൂർണ പിന്തുണ ഉണ്ടാകണമെന്നുo അവാർഡ് ഏറ്റുവാങ്ങിയതിനു ശേഷം നഗരസഭ ചെയർ പേഴ്സൻ ടി.കെ.രമേശ് പറഞ്ഞു.



Leave a Reply