മീനങ്ങാടിക്ക് വീണ്ടും ഒന്നാം സ്ഥാനം

മീനങ്ങാടി : വയനാട് ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തിനുളള സ്വരാജ് ട്രോഫി മീനങ്ങാടിക്ക്. ഗ്രാമതുടര്‍ച്ചയായി രണ്ടാം തവണയാണ് മീനങ്ങാടി ഒന്നാം സ്ഥാനം നേടുന്നത് . ചാലിശ്ശേരിയിൽ നടന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിൽ വച്ച് സ്വയംഭരണ വകുപ്പ് മന്ത്രി എംപി രാജേഷിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ വിനയന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ജനറല്‍, എസ്.സി.പി, ടി.എസ്.പി പദ്ധതി നിര്‍ വഹണത്തിലും, നികുതി പിരിവിലും നൂറ് ശതമാനം കൈവരിച്ചതും, ഗ്രാമസഭ, സ്റ്റാന്‍റ്റ്റിംഗ് കമ്മിറ്റി, ഭരണസമിതിയോഗം, നിര്‍വഹണ ഉദ്ദ്യോഗസ്ഥരുടേയും, ജീവനക്കാരുടേയും യോഗം എന്നിവയുടെ സംഘാടനം, വാതില്‍പ്പടി മാലിന്യശേഖരത്തിലെ മികവും,നൂതന പദ്ധതികളുടെ നിര്‍ വഹണവും, തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കിയതും മീനങ്ങാടിയെ ജില്ലയില്‍ ഒന്നാമതെത്തിച്ചു.
സഹപ്രവര്‍ത്തകരുടേയും, ജീവനക്കാരുടേയും കഠിനാദ്ധ്വാനവും, ആത്മസമര്‍പ്പണവുമാണ് മീനങ്ങാടിയെ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഒന്നാമതെത്തിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ .ഇ വിനയന്‍ പറഞ്ഞു. സമഗ്രവയോജന ആരോഗ്യ പദ്ധതി, ഹരിതം സുന്ദരം , മാലിന്യ നിര്‍മാര്‍ജന പദ്ധതി, സ്മാര്‍ട്ട് ഫര്‍ണ്ണിച്ചര്‍ ക്ലാസ്സ് റൂം പദ്ധതി, ,ജീവിതമാണ് ലഹരി, ജാഗ്രതസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ,ആരോഗ്യ മേഖലയിലെ നൂതന പദ്ധതികള്‍,കാലാവസ്ഥ സാക്ഷരത പ്രാദേശിക സാമ്പത്തിക വികസന പദ്ധതികള്‍ എന്നിവ കാര്യക്ഷമമായി നടപ്പിലാക്കി.നൂതന പദ്ധതികള്‍ നടപ്പിലാക്കിയ പഞ്ചായത്തിനുള്ള മലയാള മനോരമയുടെ നാട്ടുസൂത്രം, സംസ്ഥാന ശുചിത്വ മിഷൻ്റെ മികച്ച ഹരിത കര്‍മ്മസേനക്കുള്ള പുരസ്ക്കാരം, ചെറുകിട വ്യവസായ സംരംഭത്തിനുളള വ്യവസായ വകുപ്പിന്‍റെ അംഗീകാരം, നവകേരള സൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതികളുടെ ഭാഗമായുള്ള നവകേരള പുരസ്ക്കാരം എന്നിവയും മീനങ്ങാടിയെ തേടിയെത്തിയിരുന്നു. കെ പി നുസ്രത്ത് ബേബി വർഗീസ് ശാരദാമണി ശാന്തി സുനിൽ എ എം ബിജേഷ് ഷൈനി ജോർജ് ലൈല മാത്യു എൻ ആർ പ്രിയ വി ഖമറുനീസ എം സിന്ധു സി ആർ നിതീഷ് കെ പി ശിവദാസൻ പി എസ് ബീത റ്റി മുനീർ സുനീറ സലിം എന്നിവർ പങ്കെടുത്തു.



Leave a Reply