ബൈബിൾ കൺവൻഷനും സംഗീത വിരുന്നും

കൽപ്പറ്റ : പടിഞ്ഞാറത്തറ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ 24 മുതൽ ബൈബിൾ കൺവൻഷനും സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 24 മുതൽ 26 വരെ വൈകിട്ട് ആറ് മുതൽ 9.30 വരെ പടിഞ്ഞാറത്തറ യു.പി സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി. പാസ്റ്റർ ജിംസ് തോട്ടത്തിൽ മുളംതുരുത്തി, പാസ്റ്റർ രാജു ആനിക്കാട് എന്നിവർ ക്ലാസുകൾ നയിക്കും. കോഴിക്കോട് ബ്ലസ് സിംഗേഴ്സ് ഗാനശുശ്രൂഷ നടത്തുമെന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത പ്രസിഡന്റ് പാസ്റ്റർ ഡി. മാത്യു, വൈസ് പ്രസിഡന്റ് ടി. എസ്. ജോസഫ്
പാസ്റ്റർ എൻ.ടി. ഔസേഫ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 994749 1180, 9747259990 നമ്പറുകളിൽ ബന്ധപ്പെടാം.



Leave a Reply