ഇല പ്രവർത്തനോദ്ഘാടനം നടത്തി

പുൽപ്പള്ളി : പെരിക്കല്ലൂർ, ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എൻഹാൻസിംഗ് ലേണിംഗ് ആമ്പിയൻസ് (ഇ.എൽ.എ) പ്രോഗ്രാമിന്റെ പ്രവർത്തനോദ്ഘാടനം നടത്തി. നാല്, എഴ് ക്ലാസുകളിലെ പഠന പുരോഗതി ലക്ഷ്യമിട്ടു കൊണ്ട് ബി.ആർ.സി.യുടെ മേൽനോട്ടത്തിൽ നടത്തുന്ന പഠന പദ്ധതിയാണ്. ഇ.എൽ.എ. പ്രവർത്തന ഉദ്ഘാടനം വാർഡ് മെമ്പർ ജോസ് നെല്ലേടം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഗിരിഷ്കുമാർ ജി.ജി അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രധാനാധ്യാപകനുമായ ഷിജു കാട്ടിമൂല മുഖ്യപ്രഭാഷണം നടത്തുകയും കുട്ടികളുമായി സർഗ സംവാദം നടത്തുകയും ചെയ്തു. സീനിയർ അസിസ്റ്റൻറ് ഷാജി മാത്യു, സ്റ്റാഫ് സെക്രട്ടറി ജയദാസൻ യു.എസ്, ഷിബു പുളിമൂട്ടിൽ, ആസിം ഇഷാൻ, തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ഷാജി പുൽപ്പള്ളി സ്വാഗതവും ഇ.എൽ.എ കോ-ഓർഡിനേറ്റർ കുമാരൻ സി.സി. നന്ദിയും പറഞ്ഞു.



Leave a Reply