ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് സ്വീകരണം

കൽപ്പറ്റ :വർഗ്ഗീയതയ്ക്കും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും എതിരായി സിപിഐഎം സംസ്ഥാന സെക്രട്ടറി ക്യാപ്റ്റനായുള്ള ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് കൽപ്പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിൽ സ്വീകരണം നൽകും. വൈകിട്ട് 5.30 മുതൽ കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിസരത്താണ് പരിപാടി. ജാഥാ ക്യാപ്റ്റൻ എം.വി ഗോവിന്ദൻ മാസ്റ്റർക്ക് പുറമേ പി കെ ബിജു, എം സ്വരാജ് , സി എസ് സുജാത, ജെയ്ക് സി തോമസ്, കെ ടി ജലീൽ എന്നിവരും പൊതു സമ്മേളനത്തിൽ സംസാരിക്കും.ജാഥയെ വരവേൽക്കാൻ വിപുലമായ പ്രചരണ പ്രവർത്തനങ്ങളാണ് കൽപ്പറ്റയിൽ സംഘടിപ്പിച്ചിട്ടുള്ളത്. 23 ന് വൈകുന്നേരം മണ്ഡലം അതിർത്ഥിയായ വാര്യാട് മുതൽ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ സ്വീകരിച്ച് കൊണ്ടുവരും. കൽപ്പറ്റ പുതിയ സ്റ്റാൻറ് പരിസരത്ത് നിന്ന് ജാഥാ ക്യാപ്റ്റനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് വേദിയിലേക്കാനയിക്കും. വിവിധയിനം കലാപരിപാടികളും നടക്കും.



Leave a Reply