ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

മുള്ളൻകൊല്ലി :ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യാൾ മരിച്ചു.കുറച്ച് ദിവസം മുൻപ് നടന്നു പോകുമ്പോൾ ബൈക്ക് ഇടിച്ച് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മുള്ളൻകൊല്ലി കാഞ്ഞിരപ്പാറയിൽ ജോർജ്ജ്(67) ആണ് മരിച്ചത്.മുൻ പെരിക്കല്ലൂർ കാനറാ ബാങ്ക് ജീവനക്കാരൻ ആയിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം നാളെ ഭവനത്തിൽ എത്തിചേരും.പരേതരായ മത്തായിയുടേയും ഏലിക്കുട്ടിയുടേയും മകനാണ്.സഹോദരങ്ങൾ :അന്ന, ജോയി, റോസ, സണ്ണി, ജോസഫ്, സജി, ബിജു, ബൈജു.സംസ്കാരം നാളെ വൈകുന്നേരം മുള്ളൻകൊല്ലി സെന്റ മേരിസ് ഫൊറോന പള്ളി സെമിത്തേരിയിൽ.



Leave a Reply