കസ്തുർബ ഗാന്ധി അനുസ്മരണ സെമിനാർ നടത്തി

കൽപ്പറ്റ : കസ്തുർബ ഗാന്ധി 81 ആം ചരമദിനത്തോടനുബന്ധിച്ച് ” മതേതര ഭാരതത്തിലെ സമകാലിക വെല്ലുവിളികൾ”
എന്ന വിഷയത്തെ ആസ്പദമാക്കി കേരള പ്രദേശ് വനിതാ ഗാന്ധി ദർശൻ വേദിയുടെ നേതൃത്വത്തിൽ കസ്തൂർബാ ഗാന്ധി അനുസ്മരണ സെമിനാർ നടത്തി.
ഭരണഘടനയുടെ ആധാരശിലയായ ജനാധിപത്യവും മതേതരത്വവും മുമ്പെങ്ങുമില്ലാത്ത വിധം അപകടത്തിലായിരിക്കുകയാണെന്നും സ്വാതന്ത്ര്യലബ്ധിക്ക് ശേഷം 60 വർഷക്കാലം കൊണ്ട് സ്വരൂപിച്ച പൊതുമുതൽ മുഴുവൻ അദാനിക്കും അമ്പാനിക്കും കൊള്ളയടിക്കാനുള്ള വഴിയൊരുക്കലാണ് മോദി സർക്കാർ ചെയ്യുന്നതെന്നും അനുസ്മരണ സെമിനാർ അവതരിപ്പിച്ചു കൊണ്ട് കെ.പി .സി.സി മുൻ അംഗം വി.എ.മജീദ് പറഞ്ഞു.
ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫീസിൽ നടന്ന അനുസ്മരണ യോഗം ജില്ലാ കോൺഗ്രസ് കമ്മറ്റി ഉപാധ്യക്ഷൻ ഒ.വി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
വനിതാ ഗാന്ധി ദർശൻ വേദി ജനറൽ കൺവീനർ ഗിരിജ സതീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ
ഇ.വി. അബ്രഹം,
പി.ശോഭനകുമാരി, സജി തോമസ്, ടോമി പാണ്ടിശ്ശേരി, സിബിച്ചൻ കരിക്കേടം, എൻ. കെ.പുഷ്പലത, രമേശൻ മാണിക്കൻ, സുബ്രഹ്മണ്യൻ. കെ, ജയ പ്രഭ, ശ്രീജ തുടങ്ങിവർ പ്രസംഗിച്ചു.



Leave a Reply