കുടിവെള്ള പദ്ധതി മലിനീകരണമാക്കിയ സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടിയെടുക്കും : കേരള യൂത്ത് ഫ്രണ്ട് ബി

പനമരം : കരിമ്പുംമേൽ കുടിവെള്ള പദ്ധതി മലിനീകരണം ആക്കിയ സാമൂഹ്യ വിരുദ്ധർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് ബി വയനാട് ജില്ലാ കമ്മിറ്റി. 10 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച കുടിവെള്ള പദ്ധതി സാമൂഹ്യ വിരുദ്ധർ മാലിന്യങ്ങളും മദ്യക്കുപ്പികളും വലിച്ചെറിഞ്ഞ് നശിപ്പിച്ചിരിക്കുകയാണ്. ടാങ്ക് ക്ലീൻ ചെയ്യുകയും സി ടിവി ഘടിപ്പിക്കുകയും ചെയ്യണമെന്ന് കെ വൈ എഫ് (ബി )ജില്ലാ പ്രസിഡണ്ട് ശ്യാം പിഎം ജില്ലാ സെക്രട്ടറി വിഗേഷ് പനമരം എന്നിവർ ആവശ്യപ്പെട്ടു.



Leave a Reply