March 21, 2023

ദേശീയ സയൻസ് ദിനാചരണവും വിപ്രോ എർത്തിയാൻ പുരസകാര ദാനവും സംഘടിപ്പിച്ചു

IMG_20230301_123422.jpg
കൽപ്പറ്റ : ഹ്യൂം സെന്റർ ദേശീയ സയൻസ് ദിനാചരണവും വിപ്രോ എർത്തിയാൻ പുരസകാര ദാനവും സംഘടിപ്പിച്ചു.
ദേശീയ സയൻസ് ദിനാചരണത്തോടനുബന്ധിച്ച് എസ്.കെ.എം.ജെ ഹൈസ്കൂൾ ജൂബിലി ഹാളിൽ വച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.  സയൻസിന്റെയും സാങ്കേതികവിദ്യകളുടെയും നൂതനമായ സാധ്യതകൾ പ്രത്യേകിച്ച് നിർമിത ബുദ്ധി , റോബോട്ടിക് സാങ്കേതിക വിദ്യകൾ മനുഷ്യനന്മക്ക് ഉതകും വിധത്തിൽ കൂടുതൽ മേഖലകളിൽ  ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും വയനാടിന്റെ  പരിസ്ഥിതി. സംരക്ഷണത്തിൽ ശാസ്ത്രീയമായ ഇടപെടലുകൾ നടത്തേണ്ടതിന്റെ ആവശ്യകതയും  ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. വയനാട് ജില്ലയിൽ ഹ്യൂം സെന്റർ ഫോർ ഇക്കോളയുമായി സഹകരിച്ച്  വിപ്രോ  ഫൗണ്ടേഷൻ ദേശീയയ തലത്തിൽ നടപ്പിലാക്കുന്ന   എർത്തിയാൻ സുസ്ഥിര വിദ്യാഭ്യാസ പദ്ധതിയിൽ ദേശീയ തലത്തിൽ മികച്ച പ്രവർത്തനം കാഴച വെച്ച്  ദേശീയ തലത്തിൽ പുരസ്കാര ജേതാക്കളായ എസ്.കെ. എം. ജെ സ്കൂളിലെ ചാരുത. ഭദ്ര കൃഷണ വൈഗ , രൂതി ഷായി സ്ത, ലഷ്മി എന്നീ കുട്ടികളെയും അധ്യാപികയായ സമിത ടീച്ചറെയും അനുമോദിക്കുകയും   പുരസ്കാരം സമ്മാനിക്കുകയും ചെയ്തു. എസ് കെ എം.ജെ സകൂളിന് ലഭിച്ച പുരസ്കാരം ഹെഡ് മാസ്റ്റർ അനിൽകുമാർ , പ്രിൻസിപ്പൽ  സാവിയേ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ശാസ്ത ദിനത്തോടനുബന്ധിച്ച്  പരിണാമ സിദ്ധാന്തത്തെ അധികരിച്ച് ഹ്യൂം സെന്റർ ഡയരകടർ  സി.കെ വിഷ്ണുദാസ് ക്ലാസ് നയിച്ചു. എസ്.കെ.എം.ജെ. ഹൈസ്കൂൾ  അനിൽകുമാർ , പ്രിൻസിപ്പൽ  സാവിയോ , ഹ്യൂം സെന്ററിലെ ശാസ്തജ്ഞർ , അധ്യാപകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *