മലയോര ഹൈവേ പ്രവർത്തി വേഗത്തിലാക്കണം : മുസ്ലിം ലീഗ്

മാനന്തവാടി: ഇഴഞ്ഞു നീങ്ങുന്ന മാനന്തവാടി പനമരം മലയോര ഹൈ വേയുടെ പണി സമയ ബന്ധിതമായി പെട്ടന്ന് പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. അടുത്ത ആഴ്ച്ച വള്ളിയൂർകാവ് ഉത്സവമൊക്കെ വരുന്ന സമയത്തു വെട്ടി പൊളിച്ചിട്ടിരിക്കുന്ന മാനന്തവാടി ടൌൺ ഗതാഗത തടസ്സം മൂലം ഇപ്പോൾ തന്നെ ശ്വാസം മുട്ടുകയാണെന്ന് പ്രസിഡന്റ് സി. പി. മൊയ്‌ദു ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചൂണ്ടിക്കട്ടി. ജനറൽ സെക്രട്ടറി കെ. സി. അസീസ് സ്വാഗതവും സെക്രട്ടറി ഉസ്മാൻ പള്ളിയാൽ നന്ദിയും പറഞ്ഞു. അഡ്വ. പടയൻ റഷീദ്, പി. കെ. അബ്ദുൽ അസീസ്, ഡി. അബ്ദുള്ള, കടവത്തു മുഹമ്മദ്, വെട്ടൻ അബ്ദുള്ള ഹാജി, തുടങ്ങിയവർ സംസാരിച്ചു.



Leave a Reply