വിൽപ്പനക്കായി സൂക്ഷിച്ച 16.8 ലിറ്റർ മദ്യം പിടികൂടി

ബത്തേരി : വിൽപ്പനക്കായി സൂക്ഷിച്ച 16.8 ലിറ്റർ മദ്യം പിടികൂടി.പൊഴുതന കറുവൻത്തോട് രാമനിലയം വീട്ടിൽ രാജേഷ്കുമാർ(43)നെയാണ് എക്സൈസ് സംഘം പിടികൂടിയത്.
വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്
പ്രിവന്റീവ് ഓഫീസർ വിനീഷ് പി എസും സംഘവും ചേർന്ന് സുൽത്താൻ ബത്തേരി താലൂക്കിൽ കുപ്പാടി കോട്ടക്കുന്ന് ഭാഗത്ത് വെച്ചാണ് ഇയാളെ പിടികൂടി. അബ്കാരി കേസ് എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.പ്രിവന്റീവ് ഓഫീസർ ഹരിദാസൻ എം.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ രഘു.വി, അൻവർ .സി , ജലജ എം.ജെ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.



Leave a Reply