ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് : പത്താം വാർഷിക വിവിധ ആനുകൂല്യങ്ങൾ മാർച്ച് 31 വരെ നീട്ടി

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് വിവിധ ആനുകൂല്യങ്ങൾ നൽകുന്നത് 2023 മാർച്ച് 31 വരെ നീട്ടിയതായി ആശുപത്രി അധികൃതർ അറിയിച്ചു.ജനറൽ വിഭാഗത്തിലും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലും രജിസ്ട്രേഷനും ഡോക്ടറെ കാണുന്നതിനുള്ള പരിശോധന ഫീസും പൂർണമായും സൗജന്യമായിരിക്കും. ഒപ്പം ലാബ് പരിശോധനകൾക്കും, എക്സ് – റേ, സി ടി സ്കാൻ, എം ആർ ഐ സ്കാൻ, അൾട്രാ സൗണ്ട് സ്കാനിംഗ് മുതലായ പരിശോധനകൾക്കും പ്രത്യേകമായ ഇളവുകൾ നൽകുന്നതാണ്. കൂടാതെ
ദന്തരോഗ വിഭാഗം ഉൾപ്പെടെയുള്ള ജനറൽ സ്പെഷ്യാലിറ്റി /സൂപ്പർ സ്പെഷ്യാലിറ്റി ഒ പി പ്രൊസീജിയറുകൾക്കും ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കിടത്തി ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും വേണ്ടി അഡ്മിറ്റ് ആകുന്ന രോഗികൾക്ക് ഇളവുകളോടുകൂടിയ പാക്കേജുകളും ഉണ്ടായിരിക്കുന്നതാണ്. ഒപ്പം മെഡിസെപ്പ്, ആരോഗ്യ ഇൻഷുറൻസ് സേവനങ്ങളും നിലവിൽ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് +91 9544954431 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.



Leave a Reply