September 19, 2026

പൂഴിത്തോട്-പടിഞ്ഞാറത്തറ പാത: വനാനുമതി ലഭ്യമാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

0
IMG_20260919_134639
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: പൂഴിത്തോട് – പടിഞ്ഞാറത്തറ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് വകുപ്പുതല തീരുമാനങ്ങൾ ഉണ്ടാകുന്ന മുറയ്ക്ക്, ആവശ്യമായ ഘട്ടങ്ങളിൽ വനാനുമതി ലഭ്യമാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ ഉറപ്പു നൽകി. ബത്തേരി ഗസ്റ്റ് ഹൗസിൽ വച്ച് അദ്ദേഹത്തെ സന്ദർശിച്ച ജനകീയ കർമ്മ സമിതി ഭാരവാഹികൾക്കാണ് മന്ത്രി ഈ ഉറപ്പ് നൽകിയത്. ജനകീയ കർമ്മ സമിതി ചെയർപേഴ്സൺ ശകുന്തള ടീച്ചർ, അംഗങ്ങളായ സി. കെ. ആലിക്കുട്ടി, ഉലഹന്നാൻ പട്ടർമഠം, യു. സി. ഹുസൈൻ, പി. എ. ജോമോൻ എന്നിവരാണ് മന്ത്രിയെ കണ്ടത്. ഐ. സി. ബാലകൃഷ്ണൻ എം.എൽ.എയും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *