പെരുവകയില്‍ സ്വകാര്യ തോട്ടത്തില്‍ തീപിടുത്തം

മാനന്തവാടി :മാനന്തവാടി രൂപതയുടെ ഉടസ്ഥതയിലുള്ളതും പ്രദേശത്തെ ഒരു സ്വകാര്യ തോട്ടത്തിലുമാണ് ഇന്ന് ഉച്ചയ്ക്ക് തീ പിടിച്ചത്. ഉച്ചയ്ക്ക് തുടങ്ങിയ തീ അണയ്ക്കൽ മൂന്ന് മണിയോടെയാണ് പൂർത്തിയായത്.നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, മാനന്തവാടി തഹസില്‍ദാര്‍ എന്‍.ജെ.അഗസ്റ്റിന്‍, തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഫയര്‍ സര്‍വ്വീസ് ജീവനക്കാരായ പി.സി.ജയിംസ്, പി.കെ.അനീഷ്, പി.സന്ദീപ്, സി.എ.ജയന്‍, വി.എഫ് ഷിബു, ഇ.കെ. വിജയാനന്ദന്‍, ബാബുമോന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ എടുത്താണ് തീ പൂര്‍ണ്ണമായും അണച്ചത്.ഉച്ച സമയമായതിനാലും കുന്നില്‍ പ്രദേശമായതിനാലും തീ അണക്കാന്‍ ഫയര്‍ സര്‍വ്വീസിന് ബുദ്ധിമുട്ടേണ്ടി വന്നു.



Leave a Reply