വെള്ളമുണ്ട പഞ്ചായത്ത് ഭരണ സമിതി പരാജയം : മുസ്ലിം ലീഗ്

തരുവണ: വെള്ളമുണ്ട പഞ്ചായത്ത് ഭരണ സമിതി തികഞ്ഞ പരാജയമാണെന്നും, സ്വജന പക്ഷ പാതവും, വികസന മുരടിപ്പുമാണ് നടക്കുന്നതെന്നു മുസ്ലിം ലീഗ് വെള്ളമുണ്ട പഞ്ചായത്തു വർക്കിംഗ് കമ്മിറ്റി യോഗം ആരോപിച്ചു. ഇത് തിരുത്തിയില്ലങ്കിൽ ശക്തമായ സമര പരിപാടി ആരംഭിക്കുമെന്ന് പ്രസിഡന്റ് പി. സി. ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയിൽ ചേർന്നയോഗം തീരുമാനിച്ചു. ചെന്നൈയിൽ നടക്കുന്ന സമ്മേളനത്തിൽ പഞ്ചായത്തിൽ നിന്നും നൂറ് പേർ പങ്കെടുക്കും.ജനറൽ സെക്രട്ടറി ആറങ്ങാടൻ മോയി സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, വൈസ് പ്രസിഡന്റ് കൊച്ചി ഹമീദ്, കെ. അമ്മദ് മാസ്റ്റർ, കെ. എം. അബ്ദുള്ള,പി. മുഹമ്മദ്, പടയൻ മമ്മൂട്ടി,കൊടുവേരി അമ്മദ്, പുതുക്കുടി ഉസ്മാൻ, സി. പി. ജബ്ബാർ, എ. കെ. നാസർ, കെ. കെ. സി. മൈമൂന, ആതിക്ക ബായി,തുടങ്ങിയവർ സംസാരിച്ചു



Leave a Reply