പാചക വാതക വില വര്‍ദ്ധനവ്: ഹോട്ടലുകള്‍ അടച്ചിട്ടു മൗന ജാഥ നടത്തി

മാനന്തവാടി :പാചക വാതക വില വര്‍ദ്ധനവ് മാനന്തവാടിയില്‍ ഒരു മണിക്കൂര്‍ ഹോട്ടലുകള്‍ അടച്ചിട്ടു മൗന ജാഥ നടത്തി . ഹോട്ടൽ മേഖലയെ പൂർണ്ണമായും തകർക്കുന്നതരത്തിലുള്ള പാചക വാതക വില വര്‍ദ്ധനവിനെതിരെ പ്രതിഷേധിച്ച് മാനന്തവാടി കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ്റെആഭിമുഖ്യത്തില്‍ വൈകീട്ട് നാല് മണി മുതല്‍ 5 മണി വരെ സ്ഥാപനങ്ങള്‍ അടച്ചിടുകയും കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി ഉന്ത് വണ്ടിയിൽ കയറ്റിയസിലിണ്ടറിന് റീത്ത് വെച്ച് ടൗണിൽ പ്രതിഷേധ ജാഥയും നടത്തി.മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു.കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡണ്ട് വിജു മന്ന അദ്ധ്യക്ഷത വഹിച്ചു.പി.ആർ.ഉണ്ണിക്യഷ്ണൻ, സഹീർ റോളക്സ്, പ്രസാദ് നൈസ്, റയീസ് ബിസ്മിമില്ല, റഫീഖ് വിന്നേഴ്സ്, എൻ.ആർ നസീർ, പ്രസീത മുകുന്ദ്, ഉഷ പി.ആർ.എന്നിവർ നേതൃത്വം നൽകി.



Leave a Reply