പാചകവാതക വില വർധനവ്; മാനന്തവാടി നിയോജകമണ്ഡലം വനിതാ ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു

മാനന്തവാടി: കേന്ദ്ര സർക്കാരിന്റെ പാചക വാതക വില വർധനവിനെതിരെ മാനന്തവാടി നിയോജക മണ്ഡലം വനിത ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് ആമിന സത്താർ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി കെ. കെ. സി. മൈമൂന സ്വാഗതം പറഞ്ഞു. കമ്മിറ്റി മാനന്തവാടി ടൗണിൽ അടുപ്പ് കൂട്ടി സമരം നടത്തി. സമരം വനിതാ ലീഗ് നാഷണൽ സെക്രട്ടറി ജയന്തി നടരാജൻ ഉദ്ഘാടനം ചെയ്തു.
വ്യാപാര ഭവനിൽ ചേർന്ന മണ്ഡലം കൺവെൻഷൻ ജയന്തി നടരാജൻ ഉൽഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി ആമിന സത്താർ (പ്രസിഡന്റ് ), സകീന കുടുവാ, ആസ്യ മൊയ്‌ദു,ആമിന അവരാൻ,സുലൈഖ ചമക്കൽ(വൈസ് പ്രസിഡന്റുമാർ ),കെ. കെ. സി. മൈമൂന (ജനറൽ സെക്രട്ടറി ), ആസ്യ ഉസ്മാൻ,നദീറ നൗഷാദ്,ആയിഷ പള്ളിക്കൽ,മൈമൂന കാദർ(സെക്രട്ടറിമാർ )
ജമീല ഷറഫുദീൻ (ട്രെഷറർ) എന്നിവരെ തിരഞ്ഞെടുത്തു. റിട്ടണിങ് ഓഫീസർ യഹ്‌യഖാൻ തലക്കൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി. കെ. അസ്മത്,ജില്ലാ വൈസ് പ്രഡിഡന്റ് സി. കുഞ്ഞബ്ദുള്ള,മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി. പി. മൊയ്‌ദു ഹാജി, ജനറൽ സെക്രട്ടറി കെ. സി. അസീസ്, സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,കടവത് മുഹമ്മദ്,ആറങ്ങാടൻ മോയി, പി. സി. ഇബ്രാഹിം ഹാജി, മൊയ്‌ൻ കാസിം,സൽമ കാസിം, സൗജത് ഉസ്മാൻ, സൗദ നൗഷാദ്, സൗദ കൊടുവേരി തുടങ്ങിയവർ സംസാരിച്ചു.



Leave a Reply