വിദ്യാഭ്യാസം സമ്മാനിക്കുന്നത് ഭാവിതലമുറയെ നേരായ മാർഗ്ഗത്തിൽ വാർത്തെടുക്കാൻ – മന്ത്രി കെ.രാജൻ

മാനന്തവാടി : രക്ഷിതാക്കൾ മക്കളെ ആരാക്കണമെന്ന് സ്വയം ചോദിക്കേണ്ട സമയമാണിതെന്നും മക്കളെ മനുഷ്യരാക്കി വളർത്താനാണ് രക്ഷിതാക്കൾ മുൻകയ്യെടുക്കേണ്ടതെന്നും റവന്യൂ മന്ത്രി അഡ്വ.കെ.രാജൻ
പരസ്പപര വിശ്വാസവും സൗഹാർദ്ദവും ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലഘട്ടത്തിൽ വിദ്യാത്ഥികളെ സ്നേഹത്തിൻ്റെ പാദയിൽ കൊണ്ടുവരിക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് അദ്ധ്യാപകർക്കുള്ള തെന്നും മന്ത്രി പറഞ്ഞു.വിദ്യാഭ്യാസം സമ്മാനിക്കുന്നത് ഭാവിതലമുറയെ നേരായ മാർഗ്ഗത്തിൽ വാർത്തെടുക്കലാണെന്നും അറിവിനെ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളാണ് വിദ്യാലയങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഭൗതിക മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ താൽപ്പര്യം കാണിക്കുമ്പോൾ ചില
സ്കൂൾ അധിക്യതർ അക്കാഡമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിൽ വിമുഖത കാണിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി ലിറ്റിൽ ഫ്ളവർ യു .പി .സ്കൂൾ സ്റ്റേജ് ഉൽഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഒ.ആർ.കേളു എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ അധികൃതർ മാനന്തവാടി മുനിസിപ്പാലിറ്റിക്ക് സൗജന്യമായി നൽകുന്ന പതിനഞ്ച് സെൻ്റ് ഭൂമിയുടെ രേഖപ്രൊവിൻഷ്യൽ സുപ്പീരിയർ ആൻ്റ് മാനേജർ സി: മരിയ ജെസ്സീന എ.സി. മന്ത്രിക്ക് കൈമാറി.
സോളാർ എനർജി സ്വിച്ച് ഓൺ കർമ്മം
മുനിസിപ്പൽ ചെയർമാൻ സി.കെ.രത്‌ന വല്ലി നിർവ്വഹിച്ചു.നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ പി.വി.എസ്.മൂസ്സ, അഡ്വ: സിന്ധു സെബാസ്റ്റ്യൻ, എ.ഇ.ഒ.എം.എം.ഗണേഷ്, റെജി ആൻ്റണി, എം.പി. റെജി, റാസിന സി.സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് സി.റോഷ്ന എ.സി സ്വാഗതവും, സീമ മാമച്ചൻ നന്ദിയും പറഞ്ഞു.



Leave a Reply