വാഹനമിടിച്ച് ചത്ത നിലയിൽ മാനിനെ കണ്ടെത്തി

ബത്തേരി: ദേശീയപാത 766 ൽ ബത്തേരി കൊളഗപ്പാറ കാവലക്കടുത്ത് വാഹനമിടിച്ച് ചത്തനിലയിൽ മാനിനെ കണ്ടെത്തി. മേപ്പാടി റേഞ്ചിലെ മട്ടിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് പരിധിയിൽപ്പെട്ട സ്ഥലമാണിത്. വനപാലകർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രദേശത്തെ സ്വകാര്യ തോട്ടങ്ങളിലും ബീനാച്ചി എസ്റ്റേറ്റിലും നിരവധി മാനുകളും, വന്യജീവികളും യഥേഷ്ടമുള്ളയിടമാണിവിടം.



Leave a Reply