March 27, 2023

ജനറൽ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിന്‌ 23.75 കോടി

IMG_20230308_192418.jpg
കൽപ്പറ്റ  : ജില്ലാ ജനറൽ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ്‌ ആരംഭിക്കുന്നതിന്‌ 23.75 കോടി രൂപ അനുവദിച്ചതായി ജില്ലാ ജനറൽ ആശുപത്രി ഡെവലപ്‌മെന്റ്‌ കമ്മിറ്റി കൺവീനർ സി. കെ. ശശീന്ദ്രൻ  വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 50 കിടക്കകൾ ഉൾപ്പെടെയുള്ള സംവിധാനത്തോടെയാണ്‌ സിസിയു. ദേശീയാരോഗ്യ ദൗത്യത്തിന്റെ കീഴിലാണ്‌ പദ്ധതി. ആശുപത്രി ഡെവലപ്‌മെന്റ്‌ കമ്മിറ്റി മന്ത്രി വീണാ ജോർജിന്‌ നൽകിയ നിവേദനത്തെ തുടർന്നാണ്‌ ഫണ്ട്‌ അനുവദിച്ചത്‌. 
നിലവിലുള്ള കെട്ടിടത്തിൽ സൗകര്യം വർധിപ്പിച്ച സിസിയു സ്ഥാപിക്കുന്നതിനാണ്‌ ലക്ഷ്യമിടുന്നത്‌. ടെണ്ടർ നടപടികൾ പൂർത്തിയാക്കി ഒന്നര വർഷത്തിനകം പദ്ധതി യാഥാർഥ്യമാക്കു. അപകടങ്ങളിൽപ്പെടുന്നവർക്ക്‌ മെച്ചപ്പെട്ട ചികിത്സ നൽകുന്നതിന്‌ സിസിയു നിർമിക്കുന്നതിലൂടെ സാധിക്കും. കാത്ത്‌ലാബ്‌, മാനസികാരോഗ്യ കേന്ദ്രം, അമ്മയും കുഞ്ഞും ആശുപത്രി, വൃക്കരോഗികൾക്ക്‌ നെഫ്രോളജി വിഭാഗവും ഡയാലിസിസ്‌ യൂണിറ്റും തുടങ്ങിയവ ആരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്‌. 
ആശുപത്രിയിൽ 250 കിടക്കകൾക്കുള്ള സൗകര്യമുണ്ട്‌.118 എണ്ണം മാത്രമാണ്‌ നിലവിലുള്ളത്‌. കിടക്കകളുടെ എണ്ണം 250 ആക്കി ഉയർത്തി ആവശ്യമായ ജീവനക്കാരെ നിയമിക്കണം. അസ്ഥി, ത്വക്‌രോഗ വിഭാഗം അനുവദിച്ച്‌ സ്ഥിരം ഡോക്ടർമാരെ നിയമിക്കണം. ആശുപത്രി വികസനത്തിന്‌ കൂടുതൽ സ്ഥലം കണ്ടെത്തുന്നതിന്‌ ശ്രമം തുടങ്ങിയിട്ടുണ്ട്‌. സ്ഥലം ലഭിക്കുന്നതിനനുസരിച്ച്‌ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കൂടുതൽ ഫണ്ട്‌ അനുവദിക്കുമെന്ന്‌ മന്ത്രി ഉറപ്പ്‌ നൽകിയിട്ടുണ്ട്‌. 
രക്തബാങ്ക്‌ പ്രവർത്തിപ്പിക്കുന്നതിന്‌ ആവശ്യമായ ജീവനക്കാരെ നിയമിക്കണം. റേഡിയോളജിസ്‌റ്റ്‌, നഴ്‌സിങ്‌ സൂപ്രണ്ട്‌, റേഡിയോഗ്രാഫർ തുടങ്ങിയ തസ്‌തികയിലും നിയമനം നടത്തണം. മാത്രവുമല്ല, ആശുപത്രിയിലെ ഫാർമസി സേവനം 24 മണിക്കുറും ലഭ്യമാക്കണം. ഇതിനായി കൂടുതൽ ജീവനക്കാരെ നിയമിക്കണം. ലാബ്‌ ടെക്‌നീഷ്യന്മാർ, ആംബുലൻസ്‌ ഡ്രൈവർമാർ, ഇഎംടി എന്നിവരെയും നിയമിക്കണം. കൂടാതെ ആശുപത്രിയിൽനിന്ന്‌ മാറ്റിയ മെഡിക്കൽ കൺസൾട്ടന്റ്‌ തസ്‌തികയും ഡി അഡിക്‌ഷൻ യൂണിറ്റും തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ടു. കമ്മിറ്റി ചെയർമാൻ സണ്ണി ചെറിയ തോട്ടത്തിൽ, ട്രഷറർ വി ഹാരിസ്‌ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *