June 26, 2026

നാളെ മുതൽ വന്യജീവി സങ്കേതത്തിൽ കാനന സവാരിക്ക് വിലക്ക്

0
IMG_20230308_220147.jpg
By ന്യൂസ് വയനാട് ബ്യൂറോ
നാളെ മുതൽ വയനാട് വന്യജീവി സങ്കേതത്തിൽ കാനന സവാരി നിർത്തിവെച്ചുകൊണ്ട് പി സി സി എഫ് ഉത്തരവിറക്കിയതായി വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ അസീസ് അറിയിച്ചു. ഏപ്രിൽ 15 വരെയാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിരോധിച്ച ഉത്തരവായിരിക്കുന്നത്. കാട് ഉണങ്ങി കാട്ടുതീ ഭീഷണി നിലനിൽക്കുന്നത് വന്യമൃഗങ്ങള്‍ക്കും സഞ്ചാരികൾക്കും ഒരുപോലെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിലക്ക്. വേനൽ മഴ ലഭിച്ച കാട് പച്ചപ്പണിഞ്ഞ് കാട്ടുതീ ഭീഷണി ഒഴിയുന്നതോടെയായിരിക്കും കാനന സവാരി പുനരാരംഭിക്കുക. വയനാട് വന്യജീവി സങ്കേതത്തിലും മുത്തങ്ങയിലും തോൽപ്പെട്ടിയിലും രാവിലെ 7 മണി മുതൽ 10 മണിവരെയും വൈകീട്ട് 3 മണി മുതൽ 5 മണി വരെയുമാണ് കാനന സവാരി നടത്തുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *