March 26, 2023

കാക്കവയല്‍-വാഴവറ്റ റോഡ്: 2.10 കോടി രൂപയുടെ പ്രവൃത്തി ആരംഭിക്കും

IMG_20230310_183712.jpg
കല്‍പ്പറ്റ: കാക്കവയല്‍-വാഴവറ്റ റോഡിന് ഇറിഗേഷന്റെ തനത് ഫണ്ടില്‍ നിന്നും അനുവദിച്ച 2.10 കോടി രൂപയുടെ പ്രവൃത്തി ആരംഭിക്കുമെന്ന് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ പറഞ്ഞു. വര്‍ഷങ്ങളായി കാക്കവയല്‍, വാഴവറ്റ നിവാസികളുടെയും കാരാപ്പുഴ സന്ദര്‍ശിക്കാന്‍ എത്തുന്ന ടൂറിസ്റ്റുകളുടെയും ആവശ്യമായിരുന്നു പ്രസ്തുത റോഡ് നവീകരിക്കുക എന്നുള്ളത്. എം എൽ എ യുടെ നേതൃത്വത്തിൽ കാരാപ്പുഴ സന്ദര്‍ശിച്ച സമയത്തും പ്രധാന ആവശ്യമായി പ്രദേശവാസികൾ ഉന്നയിച്ചതും പ്രസ്തുത റോഡിന്റെ നവീകരണം ആയിരുന്നു. നിയമസഭയിലും തുടര്‍ന്ന് പൊതുമരാമത്ത് ടുറിസം മന്ത്രിക്കും , ജലസേജന മന്ത്രിക്കും ഉൾപ്പെടെയുള്ള വരുമായി നിരന്തരം ഈ വിഷയവുമായി സംസാരിക്കുകയും നിവേദനങ്ങൾ നല്‍കുകയും ജില്ലയിലെ അതിപ്രധാനമായ ടൂറിസം ഡെവലപ്‌മെന്റിനു ഉതകുന്ന പ്രസ്തുത പ്രവര്‍ത്തി നവീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് ഇറിഗേഷന്‍ വകുപ്പിന്റെ തനത് ഫണ്ടില്‍ നിന്നും തുക അനുവദിച്ചത്. 2.10 കോടി രൂപയുടെ പ്രവര്‍ത്തിക്കാണ് നിലവില്‍ ടെക്‌നിക്കല്‍ അനുമതി ലഭ്യമായിട്ടുള്ളത്. ഇതിന്റെ ഭാഗമായി റോഡിന്റെ പാച്ച് അടച്ച് ബി.ടി പര്‍പ്പസ് ചെയ്യാനാണ് തീരുമാനം. തുടര്‍ന്ന് മുകളിലൂടെ ഒരു ലയര്‍ ടാറിങ് ചെയ്യും. ടെക്‌നിക്കല്‍ അനുമതി ലഭ്യമാകുന്ന മുറക്ക് ബാക്കി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *