പി.എഫ്.പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ ജ്വാല തെളിയിച്ചു

കല്‍പ്പറ്റ: പിഎഫ് പെന്‍ഷന്‍കാര്‍ക്ക് അനിവാര്യമായും, അടിയന്തരമായും ലഭ്യമാക്കേണ്ട മിനിമം പെന്‍ഷന്‍ 9000 രൂപയും, ഡി എയും അനുവദിക്കുക, സൗജന്യ ചികിത്സാ പദ്ധതി ഏര്‍പ്പെടുത്തുക, തടഞ്ഞു വെച്ച പെന്‍ഷന്‍ ഉടന്‍ തിരികെ നല്‍കുക, അര്‍ഹരായവര്‍ക്ക് എല്ലാം ഹയര്‍ ഓപ്ഷന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു അഖിലേന്ത്യാ സമരത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ അടക്കം ജില്ലയില്‍ ഇരുപതോളം കേന്ദ്രങ്ങളില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു. 2023 ജനുവരി 25ന് ഇ.പി.എ.ഒ ഇറക്കിയ ഓര്‍ഡര്‍ കത്തിച്ചുകൊണ്ട് പി.എഫ്.പി. എയുടെ സംസ്ഥാന ട്രഷറര്‍ സി. പ്രഭാകരന്‍ ജില്ലാ തല ഉദ്ഘാടനം കല്‍പ്പറ്റയില്‍ നിര്‍വഹിച്ചു.പി.എഫ്.പി.എ വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പി.അപ്പന്‍ നമ്പ്യാര്‍ വിശദീകരണം നടത്തി. സി. കെ. കൃഷ്ണന്‍, എം. മുഹമ്മദ് ബാവ, ബി. ഇഗ്‌നേഷ്യസ് എന്നിവര്‍ നേതൃത്വം നല്‍കി.



Leave a Reply