നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ചും ധർണയും നടത്തി

മാനന്തവാടി: പാചകവവാതക, നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിൽ , പൊതുമേഖല ധനകാര്യ സ്ഥാപനങ്ങൾ, എൽ.ഐ.സി. തുടങ്ങിയവ സ്വകാര്യ മേഖലയ്ക്ക് തീറെഴുതിക്കൊടുക്കാനുള്ള മോദി സർക്കാരിൻ്റെ നയങ്ങൾക്കെതിരെ മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി എസ്.ബി.ഐ.ബാങ്കിലേയ്ക്ക് മാർച്ചും,ധർണയും നടത്തി. പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യ മേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്തുകൊണ്ട് ഈ രാജ്യത്തെ ജനങ്ങൾക്ക് സമ്മാനിക്കുകയാണ് മോദിചെയ്യുന്നതെന്നും, പാചക വാതക നിത്യോപയോഗ സാധനങ്ങൾക്ക് വില വർദ്ധിപ്പിച്ചു കൊണ്ട് രാജ്യത്തെ കൊള്ളയടിക്കുന്ന സർക്കാരാണ് മോദി സർക്കാരെന്ന് യോഗം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് പി.കെ.ജയലക്ഷ്മി സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.ജി.ബിജു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.മെമ്പർ സിൽവി തോമസ് മുഖ്യ പ്രഭാഷണം നടത്തി. പി.വി. ജോർജ്ജ്, ടി.എ.റെജി, ജേക്കബ് സെബാസ്റ്റ്യൻ, പി.എസ്.മുരുകേശൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, മണ്ഡലം പ്രസിഡണ്ടുമാർ, ഐ.എൻ.ടി.യു.സി, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ, കോൺഗ്രസ് ജന പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.



Leave a Reply