March 22, 2023

ആവശ്യത്തിന് നീരൊഴുക്കുണ്ട്; പാപനാശിനി വറ്റി വരണ്ടിട്ടില്ല

IMG_20230312_160518.jpg
 മാനന്തവാടി: തിരുനെല്ലി പാപനാശിനി വറ്റി  വരണ്ടിട്ടില്ലെന്നും കർമ്മം നടത്താൻ ആവശ്യത്തിനുള്ള നീരൊഴുക്കും ജല ലഭ്യതയുമുണ്ടന്ന് അധികൃതർ അറിയിച്ചു.
പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം നടത്താന്‍ വര്‍ഷത്തില്‍ ലക്ഷക്കണക്കിനാളുകള്‍ എത്തുന്ന തിരുനെല്ലി പാപനാശി വരണ്ടു എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും, പാപനാശിനിയില്‍ സ്‌നാനം ചെയ്ത് പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ ആവശ്യമായതിലും കൂടുതല്‍ ജലലഭ്യത നിലവില്‍ ഉണ്ടെന്നും മേല്‍ശാന്തി ഇ.എന്‍ കൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.
ബ്രഹ്‌മഗിരിയുടെ നെറുകയില്‍നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഉറവയെടുത്തതാണ് ഈ കാട്ടരുവിയെന്നും ഇത് ഒരുകാലത്തും വറ്റിവരണ്ടിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തിരുനെല്ലി വേനല്‍ക്കാലത്തും പച്ചപ്പുകളും നീരുറവകളും വറ്റാത്ത പുണ്യ ഭൂമിയാണെന്നും മറ്റു പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മേല്‍ശാന്തി പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *