തൊവരിമലയില്‍ മേയാന്‍വിട്ട പശുവിനെ കടുവ ആക്രമിച്ച് കൊന്നു

ബത്തേരി : തൊവരിമലയില്‍ മേയാന്‍വിട്ട പശുവിനെ കടുവ ആക്രമിച്ച് കൊന്നു.
തൊവരിമല മടത്തേക്കുടി ബാബുവിന്റെ കറവപ്പശുവിനെയാണ് കടുവ കൊന്നത്. ഇന്നുച്ചയ്ക്കായിരുന്നു സംഭവം. തൊവരിമല എസ്റ്റേറ്റ് പരിസരത്ത് മേയാന്‍വിട്ട പശുവിനെയാണ് കടുവ കൊന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി തൊവരിമല പരിസരത്ത് കടുവയുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞയാഴ്ച പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണക്യാമറയും കൂടും സ്ഥാപിച്ചിട്ടുണ്ട്. പശുവിനെ കടുവ കൊന്നതോടെ പ്രദേശവാസികള്‍ ഭീതിയിലായി.



Leave a Reply