കബനിവാലി റോട്ടറിയുടെ ആദരവ് ഏറ്റുവാങ്ങി പത്മശ്രീ ചെറുവയൽ രാമൻ

മനന്തവാടി: 2023ലെ പത്മശ്രീ പുരസ്‌ക്കാര ജേതാവും, പാരമ്പര്യ നെല്ലിനങ്ങളുടെ സംരക്ഷകനുമായ പത്മശ്രീ ചെറുവയല്‍ രാമനെ മാനന്തവാടി കബനിവാലി റോട്ടറി ആദരിച്ചു. 3204 റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ റൊട്ടേറിയന്‍ എം.ഡി പ്രമോദ് നായനാര്‍ റോട്ടറി ഷാള്‍ അണിയിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു .റോട്ടറി ഗവര്‍ണര്‍ നോമിനി റൊട്ടേറിയന്‍ എം.ഡി ബിജോഷ് മാനുവല്‍, മാനന്തവാടി റോട്ടറി കബനിവാലിയുടെ പ്രസിഡണ്ട് കെ.ജി.സുനില്‍, സെക്രട്ടറി ഡിഗോള്‍ തോമസ്, പ്രോഗ്രാം ഡയറക്ടര്‍ ബൈജു ടി.വി. എന്നിവര്‍ നേതൃത്വം നല്‍കി.



Leave a Reply