April 20, 2024

പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് 2023 – 24 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു

0
Img 20230315 201606.jpg
പുൽപ്പള്ളി : പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് 2023 – 24 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ കറവ പശുക്കളെയും ഇൻഷൂര്‍ ചെയ്യുന്നതിനുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് 45 ലക്ഷം,  ബസ്റ്റാൻഡ് നവീകരണം , (ഷോപ്പിംഗ് കോംപ്ലക്സ് ഉൾപ്പെടെ) – ആറുകോടി , ശ്മശാന നിർമ്മാണത്തിന് ഒരു കോടി 10 ലക്ഷം രൂപയും നീക്കിവെച്ചു.ആധുനിക പഞ്ചായത്ത് ഓഫീസ് നിർമ്മാണ പൂർത്തീകരണം – രണ്ടുകോടി , ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് -14 ലക്ഷം, വയോജന സംഗമം – രണ്ടര ലക്ഷം, കരുതാം കൗമാരം – 5 ലക്ഷം, വയോജന പരിപാലന കേന്ദ്രം – രണ്ടര ലക്ഷം, ഭിന്നശേഷി കലോത്സവം – 75000, അംഗൻവാടി കലോത്സവം – 15,00001 വയോജനങ്ങൾക്ക് കട്ടിൽ – എട്ടു ലക്ഷം, വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും അംഗൻവാടി സംഗമത്തിന് മൂന്നു ലക്ഷം, ഭവന പുനരുദ്ധാരണം -ഒരു കോടി ,കുടിവെള്ള പദ്ധതി, ജലജീവൻ മിഷൻ പദ്ധതിക്ക് വിഹിതം നൽകൽ -10 ലക്ഷം, ഹരിത കർമ്മസേന – 10 ലക്ഷം ,വിദ്യാർഥികൾക്ക് മേശ, കസേര, കുട, പഠനോപകരണങ്ങൾ, പ്രഭാത ഭക്ഷണം – 25 ലക്ഷം രൂപ, ഗോത്ര സാരഥി പദ്ധതി – 50 ലക്ഷം, റോഡ് നിർമ്മാണം -നാല് കോടി , റോഡ് മെയിൻറനൻസ് – 3,7500000 ,  കെട്ടിടങ്ങൾ – രണ്ടുകോടി , കലുങ്കുകൾ – ഒരു കോടി ,നടപ്പാതകൾ – രണ്ടുകോടി , കാലിത്തീറ്റ സബ്സിഡി – 45 ലക്ഷം, വെറ്റിനറി ആശുപത്രിയിലേക്ക് മരുന്നുവാങ്ങൽ – 25 ലക്ഷം, സഞ്ചരിക്കുന്ന മൃഗാശുപത്രി – 10 ലക്ഷം, കന്നുകുട്ടി സമഗ്രപോഷക സംരക്ഷണ പദ്ധതി (എൻറെ പൈക്കിടാവ് ) – 14 ലക്ഷം, മുട്ടക്കോഴി വിതരണം -7 ലക്ഷം , പേവിഷബാധ നിയന്ത്രണം – ഒരു ലക്ഷം , പോത്തുക്കുട്ടി വിതരണം – 37 ലക്ഷം, പാൽ സബ്സിഡി – 20 ലക്ഷം ,സമഗ്ര കരകൃഷി -30 ലക്ഷം, ജൈവവേലി ഫെൻസിങ് -രണ്ടര ലക്ഷം, തരിശുഭൂമി കൃഷി -5 ലക്ഷം, വെർട്ടിക്കൽ ഫാമിംഗ് – 2 . 75 ലക്ഷം, മണ്ണ് പരിശോധന ലാബ് -5 ലക്ഷം, വനിതകൾക്ക് മെൻസ്ട്രൽ കപ്പ് -10 ലക്ഷം, വെറ്റിനറി ലാബ് – പത്ത് ലക്ഷം ,ചവിട്ടി നിർമ്മാണ യൂണിറ്റ് – 5 ലക്ഷം, പഴം സംസ്കരണ യൂണിറ്റ് – 5 ലക്ഷം .
ആകെ വരവ് – 53 കോടി 28 ലക്ഷം .
ആകെ ചിലവ് – 52 കോടി 73 ലക്ഷം .
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശോഭന സുകു ബഡ്ജറ്റ് അവതരിപ്പിച്ചു. സെക്രട്ടറി വി.ഡി. തോമസ് സ്വാഗതം ആശംസിച്ചു. ജോളി നരിതൂക്കിൽ, എം.ടി.കരുണാകരൻ, സിന്ധു സാബു , അനിൽ .സി. കുമാർ , ജോമറ്റ് കോതവഴി, ജോഷി ചാരുവേലിൽ, മണി പാമ്പനാൽ തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *